യു.എസ് ഇന്റർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ ഫായിസിന് മെഡൽ സമ്മാനിക്കുന്നു
യു.എസ് ഇന്റർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ മലയാളിക്ക് നേട്ടം
അബൂദബി: ന്യൂയോർക്കിലെ കിങ്സ്ബോറോ കമ്യൂണിറ്റി കോളജിൽ നടന്ന യു.എസ് ഇന്റർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണവും വെള്ളിയും നേടി പ്രവാസി മലയാളി. മുഹമ്മദ് ഫായിസാണ് ഇന്ത്യക്ക് വേണ്ടി മാസ്റ്റേഴ്സ് കത്താ വിഭാഗത്തിൽ സ്വർണവും മാസ്റ്റർ കുമിത്തെ വിഭാഗത്തിൽ വെള്ളിയും നേടിയത്.
പത്തോളം രാജ്യങ്ങളിൽനിന്നായി നാനൂറിൽ പരം മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ശിഹാൻ ജോർജ് ഫേൽക്കൺ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മുഹമ്മദ് ഫായിസ് ഇത് രണ്ടാം തവണയാണ് യു.എസിൽ നടക്കുന്ന ചമ്പ്യൻഷിപ്പിലും സെമിനാറിലും പങ്കെടുക്കുന്നത്. ഇന്ത്യയെയും യു.എ.ഇയെയും പ്രതിനിധാനം ചെയ്ത് രണ്ടുതവണ ജപ്പാനിൽ കരാട്ടേ സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.