ഒരു മലയാളി പെൺകുട്ടി കൂടി വീണു മരിച്ചു; സംഭവം ഉമ്മുൽ ഖുവൈനിൽ

ദുബൈ: ഷാർജയിൽ മലയാളി ബാലിക വീണു മരിച്ച ഞെട്ടലിൽ നിൽക്കുന്ന പ്രവാസി സമൂഹത്തെ വീണ്ടും നടുക്കി സമാനമായ മറ്റൊരു മരണം. ഉമ്മുൽഖുവൈനിലാണ്​ 16 വയസുകാരി വീണു മരിച്ചത്​. കണ്ണൂർ സിറ്റി ചിറക്കൽ കുളം അസീസ്​ മൻസിലിൽ ഫിറോസിന്‍റെയും ശർമിനാസിന്‍റെയും മകൾ മഹെക്​ ഫിറോസ്​ ആണ്​ മരിച്ചത്​.

ഉമ്മുൽ ഖുവൈൻ ഇംഗ്ലീഷ്​ സ്​കൂൾ വിദ്യാർഥിനിയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന മഹകിന്​ മാനസിക ആരോഗ്യപ്രയാസങ്ങൾ ഉണ്ടായിരുന്നു. ശനിയാഴ്​ച രാത്രിയാണ്​ എൻ.ബി.ക്യൂ ബാങ്കിന്​ പിറകുവശത്തെ വീട്ടിൽ അത്യാഹിതം നടന്നത്​. പൊലീസ്​ എത്തിയപ്പോൾ ആണ് വീട്ടുകാർ സംഭവം അറിയുന്നത്​.

ഷാർജയിൽ കഴിഞ്ഞ ദിവസം എറണാകുളം സ്വദേശികളുടെ മകൾ താമസിക്കുന്ന കെട്ടിടത്തി​ന്‍റെ പത്താംനിലയിൽനിന്ന്​ വീണ്​ മരിച്ചിരുന്നു.

Tags:    
News Summary - malayali girl fell from building and died-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.