ദുബൈയിൽ മരിച്ച കോഴിക്കോട്​ സ്വദേശിയെ തിരിച്ചറിഞ്ഞു

ദുബൈ: ബന്ധുക്കളെ കുറിച്ച്​ വിവരം ലഭിക്കാത്തതിനാൽ ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കോഴിക്കോട്​ സ്വദേശിയെ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. പാറക്കടവ് തനക്കോട്ടൂർ​ കോറോത്ത്​കണ്ടി അബ്​ദുൽ അസീസാണ്​​ (51) മരിച്ചത്​.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന വിവരം ‘മാധ്യമം’ ഓൺലൈനിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ്​ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയത്​. തുടർനടപടികൾ സ്വീകിച്ചതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. പിതാവ്​: കുഞ്ഞഹമ്മദ്​. മാതാവ്​: ആയിഷു. ഭാര്യ: സുലൈഖ.

Tags:    
News Summary - Malayali expat dies in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.