അർജുൻ
Posted On
date_range Updated On
date_range ഉമ്മുൽ ഖുവൈൻ ബീച്ചിൽ മലയാളി മുങ്ങിമരിച്ചു
ഉമ്മുൽ ഖുവൈൻ: കോഴിക്കോട് പേരാമ്പ്ര കൈതക്കൽ സ്വദേശി അർജുൻ ഉമ്മുൽ ഖുവൈൻ ബീച്ചിൽ മരണപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. 32 വയസ്സായിരുന്നു. ഭാര്യയും കൂട്ടുകാരുമൊന്നിച്ച് ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു.
ഭാര്യ: ദർശന. പേരാമ്പ്ര കൈതക്കൽ കണിയാൻകണ്ടി പ്രേമൻ-ഗീത ദമ്പതികളുടെ മകനാണ്. ഏകസഹോദരി അഞ്ജന അയർലൻഡിലാണ്. ഉമ്മുൽ ഖുവൈൻ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.