സൗദിയിലേക്ക്​ പോകാൻ ഖത്തറിലെത്തിയ യാത്രക്കാർ 

യു.എ.ഇയിലെത്താൻ വഴി തേടി മലയാളികൾ ഖത്തറിൽ

ദുബൈ: ഖത്തറിലേക്കുള്ള യാത്രാമാർഗം തുറന്നതോടെ അതുവഴി യു.എ.ഇയിലെത്താൻ ഖത്തറിൽ എത്തിയിരിക്കുന്നത്​ നൂറുകണക്കിന്​ മലയാളികൾ. 14 ദിവസം ഖത്തറിൽ തങ്ങിയശേഷം ആദ്യ ബാച്ച്​ അടുത്തയാഴ്​ച യു.എ.ഇയിൽ എത്തുമെന്ന്​ കരുതുന്നു. ഓൺ​ അറൈവൽ വിസ പുനഃസ്​ഥാപിച്ചതോടെയാണ്​ യു.എ.ഇക്കാർക്ക്​ ഖത്തർ ഇടത്താവളമായത്​. നിരവധി സൗദി, ഒമാൻ യാത്രക്കാരും ഖത്തറിൽ എത്തിയിട്ടുണ്ട്​. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ്​ ഉൾപ്പെടെ ലക്ഷം രൂപയുടെ മുകളിലാണ്​ പാ​േക്കജ്​.

ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക്​ യു.എ.ഇ ഏർപ്പെടുത്തിയ യാത്രാവിലക്ക്​ അനിശ്ചിതമായി നീണ്ട​േതാടെ നേപ്പാൾ, ശ്രീലങ്ക, ബഹ്​റൈൻ തുടങ്ങിയ രാജ്യങ്ങൾ വഴിയായിരുന്നു പ്രവാസികൾ യു.എ.ഇയിലും സൗദിയിലും എത്തിയിരുന്നത്​. എന്നാൽ, ഈ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയതോടെ അർമീനിയ, ഉസ്​ബെകിസ്​താൻ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളായിരുന്നു ആശ്രയം.

ഈ രാജ്യങ്ങളിലൂടെ ഇപ്പോഴും പ്രവാസികൾ എത്തുന്നുണ്ടെങ്കിലും അൽപംകൂടി എളുപ്പവഴി എന്ന നിലയിലാണ്​ ഖത്തർ തെരഞ്ഞെടുക്കുന്നത്​. വാക്​സിനേഷൻ നിർബന്ധമാണ്​. ഖത്തറിലെ ഇഹ്​തെറാസ്​ മൊബൈൽ ആപ്പിൽ രജിസ്​റ്റർ ചെയ്യണം.

അതേസമയം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വാക്​സിൻ എടുക്കാത്തവർക്കും ഖത്തറിലേക്ക്​ ​പ്രവേശന അനുമതിയില്ല. ഇത്​ പ്രവാസികളെ വലക്കുന്നുണ്ട്​. രണ്ടു​ ഡോസ്​ വാക്​സിൻ സ്വീകരിച്ചാലും 14 ദിവസം കഴിഞ്ഞ്​ മാത്രമേ യാ​ത്രക്ക്​ അനുമതി ലഭിക്കൂ.

യാത്രാവിലക്ക്​ നീങ്ങിയതോ​െട ഖത്തറിലേക്കുള്ള വിമാന നിരക്കും കുത്തനെ കൂടിയിട്ടുണ്ട്​. സാധാരണ 10,000 രൂപയിൽ താഴെയായിരുന്ന നിരക്ക്​ 25,000നു​ മുകളിലേക്ക്​ കുതിച്ചുയർന്നു.അക്കൗണ്ടിൽ ആവശ്യത്തിന്​ പണമില്ലാത്തതിനാൽ ദോഹയിലിറങ്ങിയ 17 മലയാളികളെ നാട്ടിലേക്ക്​ തിരിച്ചയച്ചതും ആശങ്കക്കിടയാക്കി.

5000 റിയാൽ കൈവശമോ തത്തുല്യമായ തുക ബാങ്ക്​ അക്കൗണ്ടിലോ കരുതണമെന്നാണ്​ നിബന്ധന.ഇത്​ പാലിക്കാത്ത കോഴിക്കോട്ടുനിന്നെത്തിയ യാത്രക്കാരെയാണ്​ 10​ മണിക്കൂറോളം തടഞ്ഞുവെച്ചശേഷം നാട്ടിലേക്ക്​ മടക്കിയയച്ചത്​.

അതേസമയം, ജൂലൈ 28 വരെ ഇന്ത്യയിൽനിന്ന്​ യു.എ.ഇയിലേക്ക്​ സർവിസില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ അറിയിച്ചു. 31 വരെ സർവിസ്​ ഉണ്ടാകില്ലെന്നാണ്​ ഇത്തിഹാദി​െൻറ അറിയിപ്പ്​.

ഖത്തർ വഴി യു.എ.ഇയിലെത്താൻ

ഓൺ അറൈവൽ വിസ വേണം

• ഖത്തറിൽ 14 ദിവസം തങ്ങണം

•റി​ട്ടേൺ ടിക്കറ്റ്​ കരുതണം (യു.എ.ഇ വിസയും ടിക്കറ്റും കാണിക്കുന്നവർക്ക്​ ഇളവ്​ നൽകുന്നുണ്ട്​)

•ഖത്തർ അംഗീകരിച്ച രണ്ടു ഡോസ്​ വാക്​സിൻ എടുക്കണം

•വാക്​സ​ിനേഷൻ പൂർത്തീകരിച്ച്​ 14 ദിവസം കഴിയണം

•18 വയസ്സിൽ താഴെയുള്ളവർക്ക്​ പ്രവേശനമില്ല

•ഇഹ്​തെറാസ്​ മൊബൈൽ ആപ്പിൽ രജിസ്​റ്റർ ചെയ്യണം

•5000 റിയാൽ കൈവശമോ തത്തുല്യമായ തുക ബാങ്ക്​ അക്കൗണ്ടിലോ കരുതണം

Tags:    
News Summary - Malayalees in Qatar looking for a way to reach UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.