അബൂദബി: മലയാളി സമാജം സംഘടിപ്പിച്ച 23ാമത് നാടക മത്സരത്തിൽ തിയറ്റർ ദുബൈക്ക് ഒന്നാം സ്ഥാനം. സുവീരൻ സംവിധാനം ചെയ്ത സക്കറിയയുടെ നോവലിെൻറ നാടകാവിഷ്കാരം ‘ഭാസ്കര പട്ട േലരും തൊമ്മിയുടെ ജീവിതവും’ അവതരിപ്പിച്ചാണ് തിയറ്റർ ദുബൈ ഒന്നാം സ്ഥാനം നേടിയത്. അ ജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ അവതരിപ്പിച്ച കെ.വി. സജിത് സംവിധാനം ചെയ്ത ‘ചേരള ചരിതം’ രണ്ടാം സ്ഥാനം നേടി. സമ്മാനദാനം എവർ സേഫ് ഫയർ ആൻഡ് സേഫ്റ്റി എം.ഡി. മാനാടത്ത് സജീവൻ തത്തപ്പിള്ളി നിർവഹിച്ചു.തൊമ്മി എന്ന കഥാപാത്രം അവതരിപ്പിച്ച ഡോ. ആരിഫ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഭാസ്കര പട്ടേലരെ അവതരിപ്പിച്ച ഷാജഹാനാണ് മികച്ച രണ്ടാമത്തെ നടൻ. ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന നാടകത്തിലെ ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷെറിൻ സേഫ് മികച്ച നടിയായി. ചേരള ചരിതം എന്ന നാടകത്തിലെ കണ്ണമ്മ, റോസമ്മ, തിയമ്മ എന്നീ വേഷങ്ങൾ അവതരിപ്പിച്ച മിനി അൽഫോൻസനാണ് മികച്ച രണ്ടാമത്തെ നടി.
സുവീരൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കെ.വി. സജിത് (ചേരള ചരിതം) ആണ് മികച്ച രണ്ടാമത്തെ സംവിധായകൻ. ചാവേർ എന്ന നാടകം സംവിധാനം ചെയ്ത കെ.വി. ബഷീർ മികച്ച പ്രവാസി സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച കലാ സംവിധായകനായി ഹരിദാസ് ബക്കളം, ശ്രീജിത്ത്, ബിജു കുട്ടില (ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും) എന്നിവരും മികച്ച ദീപവിധാനത്തിന് കെ.ഡി. സനീഷ് (ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും), ചമയം ക്ലിൻറ് പവിത്രനും (ദ്വന്ദം), വസ്ത്രാലങ്കാരം ഖദീജ സാജിദും (ശ്ഷീനു), സംഗീത നിർവഹണത്തിന് ഷെഫി അഹമ്മദും സംഘവും (ചേരള ചരിതം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ശിവ ഗംഗ (ദ്വന്ദം)ബാലനടിയും ധനഞ്ജയ് ദീപക (ചാവേർ) ബാലനടനുമാണ്. പ്രത്യേക ജൂറി അവാർഡിന് നൗഷാദ് ഹസൻ, സാജിദ് കൊടിഞ്ഞി, സോമൻ പ്രണമിത, രാഖി, ശ്രീകുമാർ എന്നിവർ അർഹരായി.
സമാപന ചടങ്ങിൽ അലക്സ് താളുപാടത്തു സംവിധാനം ചെയ്ത ‘മണികർണിക’ നാടകം അബൂദബി മലയാളി സമാജത്തിലെ കലാകാരന്മാർ അവതരിപ്പിച്ചു.
സമാജം പ്രസിഡൻറ് ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ജയരാജൻ, വൈസ് പ്രസിഡൻറ് സലിം ചിറക്കൽ, ആക്ടിങ് ട്രഷറർ അനീഷ് മോൻ എന്നിവർ സംസാരിച്ചു. ആർട്സ് സെക്രട്ടറി രേഖിൻ സോമൻ, അസിസ്റ്റൻറ് ആർട്സ് സെക്രട്ടറി ഷാജി കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.