വാദി ഷൗക്കയിൽ നടന്ന ശുചീകരണ യജ്​ഞത്തിൽ പ​ങ്കെടുത്തവർ

വാദി ഷൗക്കയിൽ മലയാളി സാഹസികരുടെ ശുചീകരണ യജ്​ഞം

ദുബൈ: ഹൈക്കർമാരുടെ ഇഷ്​ടകേന്ദ്രമായ വാദി ഷൗക്കയിൽ മലയാളി സാഹസികരുടെ ശുചീകരണയജ്​ഞം. ഗ്രീൻവേ അഡ്വഞ്ചേഴ്​സി​െൻറ നേതൃത്വത്തിലാണ്​ അന്താരാഷ്​ട്ര യുവജന ദിനത്തിൽ ഷൗക്കയിലെ ആറ്​ കിലോമീറ്ററിൽ ശുചീകരണം നടത്തിയത്​.

രാവിലെ 6.30ന്​ തുടങ്ങിയ പരിപാടി 10.30 വരെ നീണ്ടു. ഹൈക്കിങ്​ മേഖലകളിലെ പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച്​ ഇവിടെ നിന്ന്​ നീക്കം ചെയ്​തു. പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട്​ 'ഗീവ്​ ബാക്ക്​ ടു ദ കമ്യൂണിറ്റി' എന്ന പേരിൽ നടത്തുന്ന കാമ്പയിനി​െൻറ ഭാഗമായാണ്​ ശുചീകരണം നടത്തിയത്​.

മലയാളി ഹൈക്കറായ നാസർ ഹുസൈ​െൻറ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ മറ്റ്​ രാജ്യങ്ങളിൽ നിന്നുള്ളവരും പ​ങ്കെടുത്തു. യുവാക്കളിൽ പരിസ്​ഥിതി അവബോധം വളർത്താനാണ്​ ​യുവജന ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്​.

Tags:    
News Summary - Malayalee adventurers' cleaning yajna at Wadi Shouka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.