ദുബൈ ചാപ്റ്റർ അധ്യാപക സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: ‘അറിയാം പറയാം’ എന്ന പേരിൽ മലയാളം മിഷൻ ദുബൈ ചാപ്റ്ററിലെ അധ്യാപകരുടെ സംഗമം അൽ നഹ്ദ എം.എസ്.എസ് ഹാളിൽ നടന്നു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന മാതൃക ക്ലസ്റ്റർ മീറ്റിങ്ങിൽ അധ്യാപകർ അനുഭവങ്ങൾ, ക്ലാസുകളുടെ പ്രവർത്തനം മുതലായവ സംബന്ധിച്ച് ചർച്ച ചെയ്തു.
അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി, വൈസ് പ്രസിഡന്റ് സർഗ റോയ് എന്നിവർ പരിശീലനവും ക്ലസ്റ്റർ മീറ്റിങ്ങും നിയന്ത്രിച്ചു. ചെയർമാൻ വിനോദ് നമ്പ്യാർ, ലോക കേരളസഭാംഗവും, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അംഗവും മലയാളം മിഷൻ ദുബൈ ചാപ്റ്റർ രക്ഷാധികാരിയുമായ എൻ.കെ കുഞ്ഞഹമ്മദ്, സുഭാഷ് ദാസ്, അനീഷ് മണ്ണാർക്കാട്, കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
എൻ.സി ബിജു, സ്മിത മേനോൻ, മുരളി എം.പി, മേഖല കോഓഡിനേറ്റർമാരായ സജി പി. ദേവ്, സുനേഷ്, ജോജു എന്നിവരും 70ഓളം അധ്യാപകരും പങ്കെടുത്തു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ സ്വാഗതവും ജോ. കൺവീനർ നജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.