ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ളം

മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ 110ാം പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം

മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ 110ാം പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ന്‍റെ 110ാം പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​വി​യും ക​ഥാ​കൃ​ത്തു​മാ​യ ര​ഘു​നാ​ഥ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ജോ​ജു പു​തി​യാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സ് നോ​ർ​ത്ത് പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് സി.​എ​ൻ.​എ​ൻ മ​ല​യാ​ളം മി​ഷ​നെ​പ്പ​റ്റി​യും ദു​ബൈ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. വി​ദ​ഗ്ധ സ​മി​തി അ​ധ്യ​ക്ഷ അം​ബു സ​തീ​ഷ്, റി​സോ​ഴ്സ് പൂ​ൾ ഹെ​ഡ് സ്വ​പ്ന സ​ജി, ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ ന​ജീ​ബ്, അ​ൽ​ഖൂ​സ് മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ ബി​നീ​ഷ്, ദേ​ര മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ സ​ജി, ഓ​ർ​മ അ​ൽ​ഖൂ​സ് മേ​ഖ​ല സെ​ക്ര​ട്ട​റി സു​ഭാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബാ​ബു​രാ​ജ് ഉ​റ​വ് ആ​ദ്യ ക്ലാ​സ് എ​ടു​ത്തു. മേ​ഖ​ല ജോ​യ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് നാ​ട്ടി​ൻ​ചി​റ സ്വാ​ഗ​ത​വും സ​നൂ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ഇ​രു​പ​ത്ത​ഞ്ചോ​ളം കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പു​തി​യ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ നി​യു​ക്ത അ​ധ്യാ​പി​ക​മാ​രാ​യ കീ​ർ​ത്തി, ഉ​ഷ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പാ​ര​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Malayalam Mission Dubai Chapter 110th Study Center Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.