മലബാർ ഇന്റർനാഷനൽ ടാലന്‍റ്​ ഡെവലപ്മെന്‍റ്​ സെന്‍റർ ഉദ്ഘാടനം ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ്​ റസൽ മുഹമ്മദ് സാലി നിർവഹിക്കുന്നു

മലബാർ ഇന്‍റർനാഷനൽ ടാലന്‍റ്​ സെന്‍റർ ഉദ്ഘാടനം

അൽഐൻ: മലബാർ ഇന്റർനാഷനൽ ടാലന്‍റ്​ ഡെവലപ്മെന്‍റ്​ സെന്‍റർ ഉദ്ഘാടനം പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി.പി.എ. കുട്ടി ദാരിമിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ്​ റസൽ മുഹമ്മദ് സാലി നിർവഹിച്ചു. ഐ.സി.എഫ് അൽഐൻ റീജ്യന്‍റെ മേൽനോട്ടത്തിൽ പ്രവാസി മലയാളികളെ ലക്ഷ്യംവെച്ച് ആരംഭിച്ച മലബാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഭാഷ പഠനം, വ്യക്തിത്വ വികസനം, സ്കൂൾ സപ്പോർട്ട് പ്രോഗ്രാം, മാപ്പിള കലാപഠനം തുടങ്ങി നൂതനവും സാംസ്കാരികവുമായ അറിവുകൾ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും നേടിയെടുക്കാൻ പര്യാപ്തമായ രീതിയിലാണ് പദ്ധതികൾ ആവിഷ്കരിച്ചത്. ചടങ്ങിൽ അൽ വഖാർ മെഡിക്കൽ സെന്‍റർ ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ്, ഫാർമാലാൻഡ്​ എം.ഡി അബ്ദുൽ ജലീൽ ഹാജി, മുഹമ്മദ് അലി അമ്പലക്കണ്ടി, ഷഫീഖ് നൂറാനി, ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഇഖ്ബാൽ താമരശ്ശേരി, ഉസ്മാൻ മുസ്‌ലിയാർ, നാസർ കൊടിയത്തൂർ, റീജ്യൻ പ്രസിഡന്‍റ്​ അബ്ദുൽ മജിദ് സഖാഫി ഈർപ്പോണ, ജനറൽ സെക്രട്ടറി അബദുൽ അസീസ് കക്കോവ്, ആർ.എസ്.സി സോൺ കൺവീനർ മുഹ്സിൻ വെണ്ണക്കോട്, ഫൈസൽ അസ്ഹരി, മുസ്തഫ ചന്ദനകാവ് തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

Tags:    
News Summary - Malabar International Talent Center inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.