മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഹൈദരാബാദില്‍ ആരംഭിച്ച അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിർമാണകേന്ദ്രം തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു. മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ്, വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഹെഡ് ഓഫ് മാനുഫാക്ചറിങ് എ.കെ. ഫൈസൽ , മലബാര്‍ ഗ്രൂപ്പിലെ മറ്റ് സീനിയര്‍ മാനേജ്മെന്റ് ടീം അംഗങ്ങള്‍, തെലങ്കാന സര്‍ക്കാറിലെ വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ സമീപം
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഹൈദരാബാദില്‍ അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിർമാണകേന്ദ്രം ആരംഭിച്ചു. രംഗറെഡ്ഡി ജില്ലയിലെ മഹേശ്വരം ജനറല്‍ പാര്‍ക്കിലാണ് കമ്പനിയുടെ വളര്‍ച്ചാപാതയില്‍ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ആഭരണ നിർമാണകേന്ദ്രം.
3.45 ലക്ഷം ചതുരശ്രയടി വിസ്തീർണത്തില്‍ നിർമിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ആഭരണ നിർമാണകേന്ദ്രത്തില്‍ ആഭരണ ഡിസൈനിങ്, സ്വർണം, ഡയമണ്ട്, പ്ലാറ്റിനം മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയിലെ ആഭരണങ്ങളുടെ നിർമാണം, എല്ലാ തരത്തിലും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍, റിഫൈനിങ്, ഹാള്‍ മാര്‍ക്കിങ്, വെയര്‍ഹൗസിങ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവ ഒരു മേല്‍ക്കൂരക്ക് കീഴില്‍ സംയോജിപ്പിച്ചിരിക്കുന്നു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ സംയോജിത നിർമാണകേന്ദ്രമാണിത്. വര്‍ഷത്തില്‍ 4.7 ടണ്ണിലധികം സ്വർണാഭരണങ്ങളും 1.8 ലക്ഷം കാരറ്റ് വജ്രാഭരണങ്ങളും ഉൽപാദിപ്പിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ടാകും. റിഫൈനറിക്ക് 78 ടണ്‍ വാര്‍ഷിക സ്വർണ ശുദ്ധീകരണ ശേഷിയുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിർമാണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ്, വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഹെഡ് ഓഫ് മാനുഫാക്ചറിങ് എ.കെ. ഫൈസൽ, മലബാര്‍ ഗ്രൂപ്പിലെ മറ്റ് സീനിയര്‍ മാനേജ്മെന്റ് ടീം അംഗങ്ങള്‍, തെലങ്കാന സര്‍ക്കാറിലെ വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.