മലബാർ ഗോൾഡ്​ ഇന്ത്യയിൽ ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യും

ദുബൈ: ഇന്ത്യയിലെ കോവിഡ്​ പ്രതിരോധത്തിന്​ ഒരു ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുകൾ സൗജന്യമായി വിതരണത്തിന്​ സഹായം ചെയ്യുമെന്ന്​ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ അറിയിച്ചു. പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും മുൻഗണന നൽകും. ജീവകാരുണ്യ സംഘടനകൾ വഴി ഇവരെ തെരഞ്ഞെടുക്കും.

രോഗ സാധ്യത കൂടുതലുള്ള, വാക്‌സിന്‍ ലഭിക്കാന്‍ പ്രയാസപ്പെടുന്ന ആഭരണ നിര്‍മാണത്തൊഴിലാളികള്‍ക്കും, മലബാർ ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇത്് ഉപകരിക്കും.ദേശീയ വാക്​സിനേഷന്‍ ദൗത്യത്തെ പിന്തുണച്ച്​ തങ്ങളുടെ ആദ്യ ചുവടുവെപ്പാണിതെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ജീവനക്കാരെയും പൊതുസമൂഹത്തെ പരിരക്ഷിക്കാൻ എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍നിര ആശുപത്രികളുമായി ചേര്‍ന്നാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള വാക്‌സിനുകള്‍ നല്‍കുക. സ്​ഥാപനത്തിന്​ സമീപമുള്ള ആശുപത്രികളിൽ സൗകര്യമൊരുക്കും. ജീവനക്കാരിൽ വാക്​സിനേഷന്‍ പൂര്‍ത്തിയാക്കുന്നതി​െൻറ പ്രാധാന്യവും സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതും ബോധവത്കരണം നടത്തുന്നുണ്ട്​. അവരുടെ ആശങ്കകള്‍ പരിഹരിക്കാനും വാക്‌സിനേഷന്‍ പ്രക്രിയ ലളിതമാക്കാനും ശ്രമിക്കുന്നുണ്ടെന്നും മാനേജ്​മെൻറ്​ അറിയിച്ചു.

Tags:    
News Summary - Malabar Gold India will distribute one lakh doses of Covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.