ദുബൈ:ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഈ ഫെസ്റ്റിവല്‍ സീസണ് ഇണങ്ങുന്ന ഏറ്റവും പുതിയ ആഭരണ ശേഖരം അവതരിപ്പിച്ചു. ദീപാവലി ആഘോഷവേളയില്‍ നടി കരീനാ കപൂര്‍ ഖാനാണ് 200ലധികം വരുന്ന എസ്ക്ലൂസിവ് ഡിസൈൻ ആഭരണങ്ങൾ ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് 25ാം വാര്‍ഷികം പ്രമാണിച്ച് 2,50,000 സ്വര്‍ണ്ണനാണയങ്ങള്‍ വരെ വിജയിക്കാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്. 2018 നവംബര്‍ 10 വരെ ഓരോ 2,500 ദിര്‍ഹമിെൻറ സ്വര്‍ണ്ണാഭരണ പര്‍ച്ചേസിനുമൊപ്പം ഉപഭോക്താക്കള്‍ക്ക് ഒരു 'സ്ക്രാച്ച് ആൻറ് വിന്' കൂപ്പണ്‍ ലഭിക്കും.
ഇതിലൂടെ ഇന്സ്റ്റൻറായി സ്വര്‍ണ്ണ നാണയം വിജയിക്കാനാവുന്നതോടൊപ്പം 100 സ്വര്‍ണ്ണനാണയങ്ങള്‍ വരെ വിജയിക്കാനുളള അവസരവും ലഭ്യമാവും. കൂടാതെ 5,000 ദിര്‍ഹമിന് ഡയമണ്ട് ജ്വല്ലറി ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി ലഭിക്കും. 3,000 ദിര്‍ഹമിന് ഡയമണ്ട് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക് ഒരു ഗ്രാമിെൻറ സ്വര്‍ണ്ണ നാണയവും ഈ പ്രമോഷന് കാലയളവില്‍ സൗജന്യമായി നേടാം. പത്ത് ശതമാനം മുന്‍കൂറായി നല്കി സ്വര്‍ണ്ണാഭരണങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും. മേല്‍ പറഞ്ഞ എല്ലാ ആനുകൂല്ല്യങ്ങളും നവംബര്‍ 10 വരെയാണ് ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.