ദുബൈ: ആഗോളതലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഷിക്കാഗോയില്‍ ഔട്ട്ലെറ്റ് തുറന്നുകൊണ്ട് യു.എസ്.എയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗ്രൂപ്പിെൻറ 250ാമത് ഔട്ട്ലെറ്റാണ് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ നീതാ ഭൂഷണ് ഉദ്ഘാടനം ചെയ്തത്. മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഷിക്കാഗോ, 50ാം വാര്‍ഡ് നഗരാധികാരി ഡേബ്റ സില്‍വര്‍സ്റ്റെയിന്‍, ഓക്ക്ബ്രൂക്ക് മേയര്‍ ഡോക്ടര്‍ ഗോപാല്‍ ലാല്‍മലാനി, മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് യു.എസ് ഓപറേഷന്‍സ് പ്രസിഡൻറ് ജോസഫ് ഈപ്പന്, മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഹെഡ് ഓഫ് യു.എസ് ഓപറേഷന്‍സ്, ജാസര്‍ രയരോത്ത്, മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഷിക്കാഗോ ബ്രാഞ്ച് ഹെഡ് ദിപെന്‍ ലക്ക തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇതോടെ മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് പ്രവര്‍ത്തിക്കുന്ന പത്താമത്തെ രാജ്യമായി യു.എസ്.എ മാറി. ഷിക്കാഗോയിലെ 2652 ഡെവോണ്‍ അവന്യു, ഇല്ലിനോയി 60659 ലാണ് പുതിയ ഷോറൂം സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.