മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസിവ് ആര്‍ട്ടിസ്ട്രി ഷോ സീരീസ് ബോളിവുഡ് നടി കരീന കപൂര്‍ ഖാന് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസിവ് ആര്‍ട്ടിസ്ട്രി ഷോ സീരീസ്, ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടിയുമായ കരീന കപൂര്‍ ഖാന് ഉദ്ഘാടനം ചെയ്തു. അടുത്ത മാസങ്ങളില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ വിവിധ അന്താരാഷ്ട്ര ഷോറൂമുകളില്‍ ആര്‍ട്ടിസ്ട്രി ഷോകള്‍ സംഘടിപ്പിക്കപ്പെടും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ബര്‍ഷ ഷോറൂമില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ ആറുവരെ പ്രത്യേക പ്രദര്‍ശനത്തോടെയാണ് ആർട്ടിസ്ട്രി ഷോക്ക് തുടക്കമായിരിക്കുന്നത്.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ അതുല്യമായ കരകൗശലവും ആഭരണ ഡിസൈന്‍ വൈദഗ്ധ്യവും ആഘോഷിക്കുന്ന പ്രദര്‍ശനമാണ് ആര്‍ട്ടിസ്ട്രി ഷോ. പരമ്പരാഗത ശേഖരങ്ങളും ആധുനിക ഡിസൈനുകളും ഉള്‍ക്കൊളളുന്ന അതുല്യമായ ആഭരണ ശേഖരങ്ങളുടെ വിപുലമായ ശ്രേണിയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിസ്ട്രി ഷോകളുടെ ഷെഡ്യൂൾ പ്രകാരം ജൂലൈയില്‍ സിംഗപ്പൂര്‍, ആഗസ്റ്റില്‍ മലേഷ്യ, മറ്റു ജി.സി.സി രാജ്യങ്ങളിലും പ്രധാന പാശ്ചാത്യ വിപണികളിലും ഈ വർഷത്തിലുടനീളം പ്രദര്‍ശനങ്ങള്‍ നടത്തും.
അപൂർവ ഡിസൈനുകൾ, മലബാർ ഗോൾഡിന്റെ എക്സ്ക്ലൂസിവ് ബ്രാൻഡുകളായ മൈൻഡയമണ്ട് ആഭരണങ്ങൾ, ഇറ അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ, എഥ്നിക്സ്-ഹാൻഡ്ക്രാഫ്റ്റഡ് ആഭരണങ്ങൾ, വിരാസ് -റോയൽ പോൽക്കി ആഭരണങ്ങൾ തുടങ്ങിയ നിരവധി പ്രത്യേക ശേഖരങ്ങളിലും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.