ദുബൈ: 250 ഔട്ട്ലെറ്റുകളുമായി ആഗോള റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിധ്യമുളള മുന്‍നിര ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ റമദാനിലും, ജിസിസിയിലും, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സമാന മനസ്കരായ സ്ഥാപനങ്ങളും സംഘടനകളുമായും സഹകരിച്ച് 81,000 പേര്‍ക്ക് പ്രത്യേക ഇഫ്താര്‍ വിഭവങ്ങളും കിറ്റുകളും ഈ കാലയളവില്‍ വിതരണം ചെയ്യും.
യു.എ.ഇയിൽ പ്രത്യേക ഇഫ്താര്‍ വിഭവങ്ങളടങ്ങിയ 45000 കിറ്റുകള്വിതരണത്തിന് എത്തിക്കും. ഷാര്‍ജ ചാരിറ്റി ഇൻറര്‍നാഷനല്‍, കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, ഷാര്‍ജാ ഔഖാഫ്, റെഡ് ക്രസൻറ്, കെ.എം.സി.സി, എം.എസ്.എസ്, ലേബര്‍ ക്യാമ്പുകള്‍, പളളികള്‍ എന്നിവയുമായി സഹകരിച്ചാവും ഈ റമദാനില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഷാര്‍ജ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 21,000 ഇഫ്താര്‍ കിറ്റുകളാണ് എത്തിക്കുക. ഷാര്‍ജാ ചാരിറ്റി ഇൻറര്നാഷനലുമായി സഹകരിച്ച് ഇവിടെ ഇതിനായി ശീതീകരിച്ച പ്രത്യേക ഇഫ്താര്‍ ടെൻറ് ഒരുക്കും. ഒമാനിലെ വിവിധ പ്രദേശങ്ങളിലായി 16,000 ഇഫ്താര്‍ ഭക്ഷ്യ വിഭവ കിറ്റുകള്‍ വിതരണം ചെയ്യും. ഒമാനിലെ റൂവിയില്‍ ഒരുക്കുന്ന ശീതീകരിച്ച ഇഫ്താര്‍ ടെന്റിലൂടെ 15,000 ഗുണഭോക്താക്കളിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എത്തിക്കും. ബഹ്റൈനില്‍, വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി 5,250 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ബഹ്റൈനിലെ അസ്ക്കര്‍, അക്കെര്, ജൗ, അറാദ്, ഹിദ്ദ് എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലായിരിക്കും കിറ്റുകള്‍ എത്തിക്കുക. മുന്‍ വര്‍ഷങ്ങളിലേതുപോലെ, ഡിസ്കവറി ഇസ്ലാം, റോയല്‍ ചാരിറ്റി ഒര്ഗനൈസേഷന്, അല്‍ ഹിദായ സെൻറര്‍, ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോര്‍ ബ്ലൈന്‍ഡ്സ്, യു.സി.ഒ പാരൻറ്സ് കെയര്‍ എന്നിവയുമായി സഹകരിച്ചാവും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
കുവൈത്തില്‍, വിവിധ ഗവര്‍ണറേറ്റുകളിലും, മരുഭൂപ്രദേശങ്ങളിലുമായുളള ലേബര്‍ ക്യാമ്പുകളിലുമായി 3,000ലത്തികം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. സൗദി അറേബ്യയില്‍, മദീന അല്‍ മുനവ്വറയിലെ ഹറം ഏരിയയില്‍ കെ.എം.സി.സിയുമായി സഹകരിച്ച് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. കൂടാതെ മക്ക അല്‍ മുഖറമയിലും കിറ്റുകള്‍ എത്തിക്കും.
മലേഷ്യയില്‍ 800 പ്രത്യേക റമദാന് കിറ്റുകളായിരിക്കും അര്‍ഹരിലേക്ക് വിതരണം ചെയ്യുക. മൂന്ന് അംഗങ്ങളുളള കുടുംബത്തിന് 10 ദിവസം വരെ നോമ്പുതുറക്കുന്നതിനാവശ്യമായ ഗ്രോസറി വിഭവങ്ങളും അടങ്ങിയതാവും ഓരോ കിറ്റുകളും. മലേഷ്യയിലെ വിവിധ പളളികളിലും ചുറ്റുവട്ടങ്ങളിലുമായി 1,000 ഇഫ്താര്‍ കിറ്റുകളും ഗ്രൂപ്പ് എത്തിക്കും. 1993 ല്‍ സ്ഥാപിതമായതു മുതല്‍ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പദ്ധതികളില്‍ സജീവമാണ് മലബാര്‍ ഗ്രൂപ്പ്. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലെല്ലാം ലാഭവിഹിതത്തിെൻറ 5 ശതമാനം തുക കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പദ്ധതികള്‍ക്കായി മാറ്റിവെക്കുന്നുണ്ട്. സാമൂഹിക ക്ഷേമ പദ്ധതികള്‍ വര്‍ഷമുടനീളം നടത്തിവരുന്ന ഗ്രൂപ്പ് ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ഭവന നിര്‍മ്മാണം, സ്ത്രീ ശാക്തീകരണം എന്നീ അഞ്ച് രംഗങ്ങൾ കേന്ദ്രീകരിച്ചാണ് കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.