ദുബൈ:യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് നടക്കുന്ന പ്രഥമ ഫുജൈറ റണ്ണിൽ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിെൻറ സ്പോൺസർഷിപ്പ് നാഷണൽ ബാങ്ക് ഓഫ് ഫുജൈറ (എൻ ബി എഫ്)ക്ക്. രാജ്യത്തിെൻറ പുതുതലമുറയിൽ ആരോഗ്യത്തിനും ഫിറ്റ്നസിനും പ്രോത്സാഹനം നൽകുന്ന പരിപാടിയുമായി കൈകോർക്കുന്നത് കമ്പനിയുടെ പ്രതിബന്ധതയുടെ ഭാഗമാണെന്ന് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ് പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കുന്ന ഈ പരിപാടി യു. എ. ഇയുടെ കായിക കലണ്ടറിൽ സ്ഥിരം സ്ഥാനം നേടുമെന്നും ഫുജൈറയിലെ വിനോദസഞ്ചാരമേഖലയെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി രക്ഷാധികാരിയായ പ്രഥമ ഫുജൈറ റണ്ണിെൻറ വിജയത്തിന് പ്രാദേശിക കൂട്ടുകെട്ടുകളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് എൻ.ബി.എഫ് സി ഇഒ വിൻസെൻ്റ് കുക്ക് അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് nbf.fujairahrun.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.