ദുബൈ: ആഗോള ജ്വല്ലറി റീട്ടെയിൽ രംഗത്തെ 5 മുൻനിര ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ‘ജെം സ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവൽ’ അവതരിപ്പിക്കുന്നു. രത്ന, വജ്രാഭരണങ്ങളുടെയും അൺകട്ട് ഡയമണ്ടുകളുടെയും പുതിയ ശേഖരം ഉൾപ്പെടുന്ന ജെം ഫെസ്ററിവലിൽ സ്വർണ്ണത്തിനൊപ്പം ബ്ലൂ സഫയർ, എമറാൾഡ്സ്, റൂബീസ് എന്നിവ സ്റ്റഡ് ചെയ്ത് അൺ കട്ട് ഡയമണ്ട്സിൽ രൂപകൽപ്പന ചെയ്ത ആഭരണ േശ്രണിയാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 25 വരെ നീളുന്ന ഫെസ്റ്റിവൽ കാലയളവിൽ 3,000 റിയാലിനോ അതിന് മുകളിലോ ഡയമണ്ട്സ്, പ്രഷ്യസ് ജെംസ് ജ്വല്ലറി, അൺകട്ട് ഡയമണ്ട് ജ്വല്ലറി എന്നിവ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ്ണ നാണയം ലഭിക്കും. ഡിസംബർ 25 വരെയാണ് ഒാഫർ കാലാവധി. എത്ത്നിക്സ് –ഹാൻറ് ക്രാഫ്റ്റഡ് ഡിസൈനർ ജ്വല്ലറി, എറ– അൺ കട്ട് ഡയമണ്ട് ജ്വല്ലറി, മൈൻ– ഡയമണ്ട്സ് അൺലിമിറ്റഡ്, ഡിവൈൻ–ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി, പ്രഷ്യ–പ്രഷ്യസ് ജെം ജ്വല്ലറി, സോളിറ്റയർ വൺ– എക്സ്ക്ലൂസിവ് സോളിറ്റയർ ബ്രാൻഡ്, എഗോ ബേ– പേൾ ജ്വല്ലറി ആൻറ് സ്റ്റാർലെറ്റ്, കിഡ്സ് ജ്വല്ലറി എന്നീ ശ്രേണികളെല്ലാം മികച്ച ഓഫറുമായാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുകയെന്ന് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് അധികൃതർ വ്യക്തമാക്കി. ഓഫറുകൾ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിെൻറ ജി.സി.സി യിലെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.പലിശയില്ലാതെ 12 തവണകളായി തുക അടച്ചുതീർക്കാവുന്ന ‘ഈസി പേയ്മെൻറ് പ്ലാൻ’ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.