ബി​രു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി മ​ജി​ലി​സ് അ​ധി​കൃ​ത​ർ

ദു​ബൈ: പു​റ​മ​ണ്ണൂ​ർ മ​ജി​ലി​സ് എ​ജു​ക്കേ​ഷ​ന​ൽ കോം​പ്ല​ക്സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യി​ലും ഒ​മാ​നി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി ബി​രു​ദ കോ​ഴ്​​സു​ക​ളെ കു​റി​ച്ച്​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ സ്വ​യം​ഭ​ര​ണ പ​ദ​വി നേ​ടു​ന്ന ആ​ദ്യ സ്വ​ശ്ര​യ കോ​ള​ജാ​ണ്​ മ​ജി​ലി​സ്.

25 ബി​രു​ദ -ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലാ​യി 3000ൽ ​അ​ധി​കം കു​ട്ടി​ക​ൾ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ജ്​​ലി​സ് കോ​ള​ജി​ൽ പ​ഠി​ച്ചു​വ​രു​ന്നു​ണ്ട്. മേ​യ്​ 8ന് ​അ​ൽ​ഐ​ൻ, 9ന് ​റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ 10, 11, 12 തീ​യ​തി​ക​ളി​ൽ ദു​ബൈ എ​ന്നി​ങ്ങ​നെ​യാ​ണ്​ പ​രി​പാ​ടി. 13, 14 തീ​യ​തി​ക​ളി​ൽ മ​സ്ക​ത്തി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ.​എം.​സി.​സി പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​റി​യ​ന്റേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലും പ​ങ്കെ​ടു​ക്കും.

മ​ജി​ലി​സ് കോ​ള​ജ് മാ​നേ​ജ​ർ സെ​ക്ര​ട്ട​റി സി.​പി. ഹം​സ ഹാ​ജി, ഗ​വ​ർ​ണി​ങ് ബോ​ഡി ചെ​യ​ർ​മാ​ൻ സ​ലിം കു​രു​വ​മ്പ​ലം, അ​ക്കാ​ദ​മി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​പി. മു​ഹ​മ്മ​ദ​ലി, ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. കോ​ട്ട​ക്ക​ൽ എം.​എ​ൽ.​എ പ്രൊ​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ളാ​ണ് സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. വി​വി​ധ എ​മി​റേ​റ്റ്സു​ക​ളി​ൽ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളി​ലും എം.​എ​ൽ.​എ പ​ങ്കെ​ടു​ക്കും

News Summary - Majilis authorities with graduation awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.