സ്കൈ ജ്വല്ലറിയുടെ വാലൈൻറൻ ശേഖരം അന്താരാഷ്ട്ര ബാഡ്മിൻറൺ താരങ്ങളായ ബി. സായ് പ്രണീതും ചിരാഗ് ഷെട്ടിയും ചേർന്ന് പുറത്തിറക്കുന്നു
ദുബൈ: വാലൈൻറൻസ് ഡേക്ക് മുന്നോടിയായി വ്യത്യസ്ത കലക്ഷനുകളുടെ ശേഖരവുമായി സ്കൈ ജ്വല്ലറി. വാലൈൻറൻ ഡയമണ്ട് ഡിസൈനുകളുടെ ഏറ്റവും പുതിയ ശേഖരം കഴിഞ്ഞ ദിവസം ദുബൈയിൽ പുറത്തിറക്കി. അന്താരാഷ്ട്ര ബാഡ്മിൻറൺ താരങ്ങളായ ബി. സായ് പ്രണീതും ചിരാഗ് ഷെട്ടിയുമാണ് ലോഞ്ചിങ് നിർവഹിച്ചത്. ദുബൈയിലെ ബാഡ്മിൻറൺ അക്കാദമിയായ ബാറ്റിൽ ഡോറിെൻറ പരിശീലകനും ഡയറക്ടറുമായ അൽഫാസ് കോപ്പയും പങ്കെടുത്തു.
ബി ലവ് കലക്ഷൻ എന്ന പേരിലാണ് വാലൈൻറൻ കലക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. ബ്രേസ്ലെറ്റ്, പെൻഡൻറ്സ്, മോതിരം, കമ്മൽ തുടങ്ങിയവയുടെ കലക്ഷനുകൾ ലഭ്യമാണ്. 599 ദിർഹം മുതലാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.