ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മദ്ഹേ മദീന റബീഹ് സംഗമം ‘ബിൽ ഹബീബ്’ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര
ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ടെക്നോളജിയിലും അത്യാധുനിക ഭൗതിക സുഖസൗകര്യങ്ങളിലും ലോകം ഏറെ വികാസം നേടിയെങ്കിലും മനുഷ്യർ ഒരിറ്റ് മനസ്സമാധാനത്തിന് വേണ്ടി കൊതിക്കുകയാണെന്നും സമാധാനം തേടിയുള്ള മനുഷ്യന്റെ അന്വേഷണം ചെന്നെത്തുന്നത് ഇസ്ലാമിലേക്കാണെന്നും കെ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മദ്ഹേ മദീന 'ബിൽ ഹബീബ്'റബീഹ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ഡിതനും ബിഹാർ ഖുർതുബ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷ വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. എളേറ്റിൽ ഇബ്രാഹിം, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, ഹനീഫ് ചെർക്കള, ഒ.കെ. ഇബ്രാഹിം, സാദിഖ് തിരുവനന്തപുരം, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, അഡ്വ. ഇബ്രാഹിം ഖലീൽ, എൻ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, അഷ്റഫ് കൊടുങ്ങല്ലൂർ, ഹസ്സൻ ചാലിയം മുഹമ്മദ് പട്ടാമ്പി, ജില്ല കെ.എം.സി.സി നേതാക്കളായ ടി.ആർ. ഹനീഫ്, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാൽ, യൂസുഫ് മുക്കൂട്, സലാം തട്ടാനിച്ചേരി, ഫൈസൽ മുഹ്സിൻ, ഹസൈനാർ ബീഞ്ചന്തടുക്ക, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എ.ജി.എ. റഹ്മാൻ, ഷബീർ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവാ നഗർ, ഷാജഹാൻ കാഞ്ഞങ്ങാട്, റഷീദ് ആവിയിൽ, ഇസ്മായിൽ നാലാംവാതുക്കൽ, സി.എ. ബഷീർ, സിദ്ദീഖ് അടൂർ, ഫൈസൽ പട്ടേൽ, സിദ്ദീഖ് ചൗക്കി, സത്താർ ആലമ്പാടി, ഡോ. ഇസ്മായിൽ, ഇബ്രാഹിം ബേരിക്ക, ഗഫൂർ ഏരിയാൽ, അൻവർ വയനാട്, സിയാബ് തെരുവത്, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ഐ.പി.എം. ഇബ്രാഹിം, സിദ്ദിഖ് കനിയടുക്കം, നജീബ് പീടികയിൽ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു. മൗലീദ് പാരായണത്തിന് അബ്ദുൽ ഖാദർ അസ്അദി, എം.ടി. മുഹമ്മദ് ഫൈസി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.