എം.എ. യൂസുഫലി

യു.എ.ഇ ഡിജിറ്റൽ ബാങ്കിൽ മൂലധന നിക്ഷേപമിറക്കാൻ എം.എ. യൂസുഫലിയും

ദുബൈ: യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ 'സാൻഡി'ൽ ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസുഫലിയും പങ്കാളിയാവും. ആദിത്യ ബിർള ഗ്രൂപ്​, ഫ്രാങ്​ക്ലിൻ ടെംപെൽറ്റൺ, അബൂദബി അൽഹെയ്​ൽ ഹോൾഡിങ്​സ്​, അൽ സയ്യ ആൻഡ്​ സൺസ്​ ഇൻവസ്റ്റ്​മെന്‍റ്​സ്​, ഗ്ലോബൽ ഡെവലപ്​മെന്‍റ്​ ഗ്രൂപ്​, സാൻഡ്​ സഹസ്ഥാപകൻ ഒലിവർ ക്രെസ്പിൻ എന്നിവർക്കൊപ്പമാണ്​ യൂസുഫലിയും മൂലധന നിക്ഷേപമിറക്കുന്നത്​. എത്ര തുകയാണെന്ന്​ വെളിപ്പെടുത്തിയിട്ടില്ല.

ദുബൈയിലെ പ്രമുഖ ബിസിനസുകാരനും ഇമാർ പ്രോപ്പർട്ടീസ്​ സ്ഥാപകനുമായ മുഹമ്മദ്​ അലബ്ബാറിന്‍റെ നേതൃത്വത്തിലാണ്​ ഡിജിറ്റൽ ബാങ്ക്​ തുറക്കുന്നത്​. ഡിജിറ്റൽ ബാങ്കിങ്​ യു.എ.ഇയിൽ സജീവമാണെങ്കിലും പൂർണമായും ഡിജിറ്റൽ ഇടപാടുകൾ ലക്ഷ്യമിട്ടായിരിക്കും പുതിയ​ ബാങ്കിന്‍റെ പ്രവർത്തനം. ഏകദേശം 800 കോടി ദിർഹം​ (16,000 കോടി രൂപ) മുതൽമുടക്ക്​ പ്രതീക്ഷിക്കുന്നു.

ബാങ്കിൽ പങ്കാളിത്തമുള്ള ഏക മലയാളിയും രണ്ട്​ ഇന്ത്യക്കാരിൽ ഒരാളുമാണ് യൂസുഫലി. ആദിത്യ ബിർള ഗ്രൂപ്പാണ്​ ഇന്ത്യയിൽനിന്നുള്ള മറ്റൊരു സ്ഥാപനം. ഇന്ത്യയിൽ സൗത്ത്​ ഇന്ത്യൻ ബാങ്ക്​, ഫെഡറൽ ബാങ്ക്​, ധനലക്ഷ്മി ബാങ്ക്​, സി.എസ്​.ബി തുടങ്ങിയവയിൽ യൂസുഫലിക്ക്​ മൂലധന പങ്കാളിത്തമുണ്ട്​.

ഡിജിറ്റൽ ബാങ്കിന്‍റെ പ്രവർത്തനം വൈകാതെ തുടങ്ങുമെന്ന്​ പ്രതീക്ഷിക്കുന്നു.

Tags:    
News Summary - MA Yusufali to invest in UAE Digital Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.