Posted On
date_range Updated On
date_range യു.എ.ഇയിൽ എത്തിയ പ്രധാനമന്ത്രിക്ക് ആശംസ നേർന്ന് എം.എ. യൂസുഫലി
അബൂദബി: അബൂദബി പ്രസിഡൻഷ്യൽ പാലസിൽ ഉച്ചവിരുന്നിനിടെ പ്രധാനമന്ത്രിക്ക് ആശംസ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരുക്കിയ ഔദ്യോഗിക വിരുന്നിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
യു.എ.ഇ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് അബൂദബി ചേംബർ വൈസ് ചെയർമാൻ യൂസുഫലി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിരുന്നിൽ പങ്കെടുത്തത്. യു.എ.ഇ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, മുതിർന്ന സർക്കാർ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.