അബൂദബി: ലൂവർ അബൂദബിയിലെ പ്രശസ്ത ശിൽപങ്ങളുടെ മാതൃകകൾ റോഡോരത്ത് സ്ഥാപിക്ക ുന്നു. മ്യൂസിയം ആരംഭിച്ച രണ്ടാമത് ഹൈവേ ഗാലറിയുടെ ഭാഗമായാണിത്. 1050നും 1150നും ഇടയിൽ നിർ മിച്ച ചൈനയിൽനിന്നുള്ള ബുദ്ധ പ്രതിമ, മധ്യേഷ്യയിൽനിന്നുള്ള ബാക്ട്രിയൻ പ്രിൻസസ് പ്രതിമ തുടങ്ങിയവയുടെ മാതൃകകളാണ് നിർമിച്ചിരിക്കുന്നത്. അബൂദബി റഹ്ബയിൽ ഇ-11 ശൈഖ് സായിദ് റോഡിന് സമീപത്താണ് ബുദ്ധ പ്രതിമയുടെ മാതൃക. ഏപ്രിൽ 17നാണ് ഹൈവേ ഗാലറി ഒൗദ്യോഗികമായി ആരംഭിച്ചത്. മൊത്തം പത്ത് കലാസൃഷ്ടികളുടെ മാതൃകകളാണ് ഇങ്ങനെ പ്രദർശിപ്പിക്കുക. ലൂവർ അബൂദബിയിലുള്ള മൂന്ന് ഭീമാകാര പ്രതിമകളുടെ മാതൃകകളും ഇതിൽ ഉൾപ്പെടും.
ഞായറാഴ്ച മുതൽ ഇൗ മാതൃകകൾക്ക് സമീപത്തുകൂടെ വാഹനമോടിച്ച് പോകുേമ്പാൾ റേഡിയോ 1 എഫ്.എം (100.5 എഫ്.എം), ക്ലാസിക് എഫ്.എം (91.6 എഫ്.എം), ഇമാറാത് എഫ്.എം (95.8 എഫ്.എം) എന്നിവ ട്യൂൺ ചെയ്താൽ ഇൗ പ്രതിമകളെ കുറിച്ചുള്ള വിവരങ്ങൾ 30 സെക്കൻറ് കേൾക്കാൻ സാധിക്കും.
കഴിഞ്ഞ വർഷം പിയറ്റ് മോൺട്രിയൻസ് കോേമ്പാസിഷൻ വിത്ത് ബ്ലൂ, റെഡ്, യെല്ലോ ആൻഡ് ബ്ലാക്ക് (1922), ലാബെൽ ഫെറോണ്യ (1495^1499) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ മാതൃകകൾ സ്ഥാപിച്ച് ഹൈവേ ഗാലറി തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.