ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ ഈദ് വിപണി
അബൂദബി: ബലിപെരുന്നാളിനെ വരവേൽക്കാൻ 20 മുതൽ 60 ശതമാനം വരെ ആദായ വിൽപനയുള്ള ബിഗ് ഈദ് സേവേഴ്സ് കാമ്പയിനുമായി ലുലു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.
ഈദ് വിഭവങ്ങളുടെ ശ്രേണിയിൽ അരി, ബിരിയാണി അരി, നെയ്, ഈത്തപ്പഴം തുടങ്ങി നിത്യോപയോഗ ഉൽപന്നങ്ങൾ മികച്ച വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ലഗേജ്, ചോക് ലറ്റ്, പെർഫ്യൂം തുടങ്ങിയവക്കും വൻ വിലക്കുറവാണ് ഉറപ്പാക്കിയിരിക്കുന്നത്.മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവയുടെ വിപുലമായ ശേഖരവും, ഇന്ത്യൻ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയും ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ട്. ബിരിയാണി പാക്കുകൾക്കും റെഡി ടു ഈറ്റ് വിഭവങ്ങൾക്കും ആകർഷകമായ ഓഫറുകളുണ്ട്.
വസ്ത്രങ്ങൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ ഇലക്ട്രോണിക് തുടങ്ങിയവക്ക് 20 മുതൽ 60ശതമാനം വരെ കിഴിവുണ്ട്. കൂടാതെ, നൂറ് ദിർഹത്തിൽ കൂടുതൽ ഷോപ്പിങ് ചെയ്യുന്ന ലുലു ഹാപ്പിനെസ് അംഗങ്ങൾക്ക് ഡയ്മണ്ട് പ്രമോഷൻ കാമ്പയിനിന്റെ ഭാഗമായി വിജയികളാകാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.