യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഉമർ അൽ സുവൈദി, ലുലു റീട്ടെയിൽ സി.ഇ.ഒ സെയ്ഫി രൂപാവാല എന്നിവർ പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന കാമ്പയിൻ സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
അബൂദബി: യു.എ.ഇയിലെ പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ പിന്തുണയുമായി ലുലു. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രധാന്യം നൽകി, കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കും. ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി.
വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന കാമ്പയിൻ ലുലു നടപ്പാക്കുന്നത്. യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഉമർ അൽ സുവൈദി, ലുലു റീട്ടെയിൽ സി.ഇ.ഒ സെയ്ഫി രൂപാവാല എന്നിവർ ചേർന്ന് ഇതു സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.
പ്രാദേശിക ഉൽപന്നങ്ങൾക്ക് മികച്ച വിപണനസാധ്യത ലഭിക്കാൻ ലുലുവിന്റെ സഹകരണം വേഗംപകരുമെന്നും യു.എ.ഇയുടെ പ്രാദേശിക വികസനത്തിന് കൂടുതൽ കരുത്തേകുന്നതാണ് കാമ്പയിനെന്നും അണ്ടർ സെക്രട്ടറി ഉമർ അൽ സുവൈദി വ്യക്തമാക്കി. യു.എ.ഇ ഉൽപന്നങ്ങളുടെ മികച്ച ഗുണമേന്മ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുകയാണെന്നും പ്രാദേശിക വികസനത്തിനും വ്യവസായിക വളർച്ചക്കും കരുത്തേകുകയാണ് ലുലുവെന്നും ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി യു.എ.ഇയിലെ ലുലു സ്റ്റോറുകളിൽ പ്രാദേശിക ഉൽപന്നങ്ങൾക്കായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
യു.എ.ഇ ഉൽപന്നങ്ങളുടെ ഗുണമേന്മയും മികവും വ്യക്തമാക്കുന്ന ഡിസ്പ്ലേകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.