ദുബൈ: ധന വിനിമയ രംഗത്തെ മുൻനിര സ്ഥാപനമായ ലുലു എക്സ്േചഞ്ചിന് ബ്രാൻഡ് ഒാഫ് ദ ഇയർ പുരസ്കാരം. ലണ്ടൻ കെൻസിങ്ടൺ പാലസിൽ നടന്ന വേൾഡ് ബ്രാൻഡിങ് അവാർഡിൽ ഫിനാൻ ഷ്യൽ വിഭാഗത്തിലാണ് ലുലു എക്സ്ചേഞ്ച് അംഗീകാരം നേടിയത്.
വിശ്വാസ്യത, പ്രവർത് തനത്തിലെ ഉൽകൃഷ്ടത, ഉപഭോക്താക്കളുമായുള്ള ഹൃദ്യമായ ബന്ധം എന്നിവയിലൂന്നി നേടിയെടുത്ത മുന്നേറ്റം കൂടുതൽ ശക്തമാക്കാനും പ്രവർത്തന മേഖല കൂടുതൽ വിപുലമാക്കാനും വേൾഡ് ബ്രാൻഡിങ് പുരസ്കാരം പ്രചോദനമാകുമെന്ന് അവാർഡ് സ്വീകരിച്ച ശേഷം ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ് പ്രതികരിച്ചു.
ലോകമൊട്ടുക്കായി 180 ശാഖകളുള്ള ലുലു എക്സ്ചേഞ്ച് പണം കൈമാറ്റം, വിദേശ നാണ്യവിനിമയം, ശമ്പള വിതരണം എന്നീ മേഖലകളിൽ മികവുറ്റ സേവനമാണ് നൽകി വരുന്നത്. അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് യു.എ.ഇക്ക് പുറമെ ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്ൈറൻ, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, സീഷെൽസ്, ഹോേങ്കാങ് എന്നിവിടങ്ങളിൽ ഒാഫിസുകളും ശാഖകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.