അബൂദബി: ഈ വർഷം ആദ്യ പാദത്തിൽ മികച്ച ലാഭവിഹിതവുമായി ലുലു റീട്ടെയിൽ. ആദ്യ സാമ്പത്തിക പാദത്തിൽ 16 ശതമാനം വർധനവോടെ 69.7 ദശലക്ഷം ഡോളറിന്റെ ലാഭമാണ് ലുലു നേടിയത്. 7.3 ശതമാനം വർധനവോടെ 2.1ശതകോടി ഡോളർ വരുമാനവും ഈ കാലയളവിൽ ലുലു സ്വന്തമാക്കി. ലുലുവിന്റെ ഇ -കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമിലെ മികച്ച വളർച്ചയാണ് നേട്ടത്തിന് കരുത്തേകിയത്. 26 ശതമാനത്തോളം വളർച്ചയുമായി 93.4 ദശലക്ഷം ഡോളറിന്റെ വിൽപന ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ നടന്നു. മൊത്തം വരുമാനത്തിന്റെ 4.7 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ്.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും റീട്ടെയിൽ സേവനം കൂടുതൽ വിപുലമാക്കി സുസ്ഥിരമായ വളർച്ച ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. പ്രൈവറ്റ് ലേബൽ - ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ സജീവമായ സേവനമാണ് ലുലു നൽകുന്നത്. ജി.സി.സിയിലെ കൂടുതൽ ഇടങ്ങളിലേക്ക് സാന്നിധ്യം വർധിപ്പിക്കുമെന്നും നിക്ഷേപകർക്ക് കൂടുതൽ മികച്ച റിട്ടേൺ ഉറപ്പാക്കുമെന്നും യൂസുഫലി വ്യക്തമാക്കി.
പ്രതീക്ഷിച്ചതിനുമപ്പുറം ലാഭവിഹിതം കുതിച്ചുയർന്നതോടെ കൂടുതൽ ഇടങ്ങളിലേക്ക് റീട്ടെയിൽ സേവനം വിപുലീകരിക്കാനൊരുങ്ങുകയാണ് ലുലു റീട്ടെയിൽ. ഇതിന്റെ ഭാഗമായി ജി.സി.സിയിലെ 20 പുതിയ സ്ഥലങ്ങളിൽ കൂടി പുതിയ സ്റ്റോറുകൾ തുറക്കും. ആദ്യ സാമ്പത്തിക പാദത്തിൽ മാത്രം അഞ്ച് പുതിയ സ്റ്റോറുകൾ ലുലു തുറന്നിട്ടുണ്ട്. യു.എ.ഇയിൽ മാത്രം ആറ് ശതമാനത്തോളം വളർച്ച ലുലു നേടി. സൗദി അറേബ്യയിലും ഏറ്റവും മികച്ച നേട്ടമാണ് ലുലുവിന് ലഭിച്ചത്. 10 ശതമാനത്തിലേറെ വരുമാന വർധനവാണ് സൗദി അറേബ്യയിൽ ലുലുവിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.