യു.എ.ഇയുടെ 54ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ 2,000 കിലോ തൂക്കമുള്ള കേക്ക്
ദേശീയദിനത്തിൽ 2000 കിലോയുടെ കേക്ക് നിർമിച്ച് ലുലു
അൽ ഐൻ: യു.എ.ഇയുടെ 54ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഭീമൻ കേക്ക് നിർമിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. അൽഐനിലെ കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിലാണ് 2,000 കിലോ തൂക്കം വരുന്ന കേക്ക് മുറിച്ച് ഈദുൽ ഇത്തിഹാദ് ആഘോഷിച്ചത്. സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച അറബിക് നൃത്തവും ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അൽ അമീര മുൻസിപ്പൽ കമ്യൂണിറ്റി സെന്റർ ഡയറക്ടർ അഹമ്മദ് ഉംറാൻ അൽ അമീരി, അൽ ഐൻ പൊലീസ് ഉദ്യോഗസ്ഥർ, ലുലു അൽ ഐൻ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഈദുൽ ഇത്തിഹാദ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കൾ ഉൾപ്പെടെ അയ്യായിരത്തോളം പേർ ആഘോഷത്തിൽ ഭാഗമായി.
ലുലു റീജനൽ ഷെഫ് റിയാസ് സി.ഒ ഹംസയുടെ നേതൃത്വത്തിലുള്ള 13 ഷെഫുമാരും നൂറിലധികം സ്റ്റാഫുകളും ചേർന്നാണ് കേക്ക് ഒരുക്കിയത്. മൂന്ന് ദിവസംകൊണ്ടാണ് മൂന്ന് ലെയറിലുള്ള വാനില ഫ്രഷ് ക്രീം കേക്ക് പൂർത്തിയാക്കിയത്. ചെറീസ് ഫ്രഷ് ഫ്രൂട്ട്സ് എന്നിവകൊണ്ടുള്ള സ്വാദിഷ്ഠമായ രുചിക്കൂട്ടിലാണ് കേക്ക് ഒരുക്കിയത്. കേക്ക് ഉപഭോക്താക്കൾക്ക് ഈദുൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി പങ്കുവെച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.