മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബൈ അൽ ഖുസൈസിലെ പുതിയ ഷോറൂമിന്റെ റിബൺ കട്ടിങ് ചടങ്ങ് പ്രശസ്ത ഇന്ത്യൻ ചലച്ചിത്രതാരം സൂര്യ നിർവഹിക്കുന്നു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്ടർ സി. മായൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി. അമീർ, ഹെഡ് ഓഫ് മർച്ചൻഡൈസിങ് ആൻഡ് എസ്.സി.എം (ഗോൾഡ്) പി. സക്കീർ പി, യു.എ.ഇ റീജനൽ ഹെഡ് കെ.വി. രഞ്ജിത്ത് തുടങ്ങിയവർ സമീപം
ദുബൈയിൽ നടൻ സൂര്യയുടെ സാന്നിധ്യത്തിൽ മലബാർ ഗോൾഡിന്റെ മൂന്ന് പുതിയ ഷോറൂമുകൾ തുറന്നു
ദുബൈ: ആഗോള തലത്തിലെ പ്രധാന വിപണികളിലൊന്നായ യു.എ.ഇയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ദുബൈയിൽ മൂന്ന് പുതിയ ഷോറൂമുകൾ കൂടി തുറന്നു. അൽ ഖുസൈസ്, ഡിസ്കവറി ഗാർഡൻസ്, കറാമ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവം സമ്മാനിക്കുക, വിപുലമായ ജ്വല്ലറി കളക്ഷനുകൾ യു.എ.ഇയിലെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ വിപുലീകരണത്തിലൂടെ ബ്രാൻഡ് ലക്ഷ്യമിടുന്നത്.
വൻ ജനാവലിയെ സാക്ഷിയാക്കി അൽ ഖുസൈസിലെ പുതിയ ഷോറൂമിൽ നടന്ന ഔദ്യോഗിക റിബൺ കട്ടിങ് ചടങ്ങ് പ്രശസ്ത ഇന്ത്യൻ ചലച്ചിത്രതാരം സൂര്യ നിർവഹിച്ചു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി. അമീർ, ഹെഡ് ഓഫ് മർച്ചൻഡൈസിംഗ് ആൻഡ് എസ്.സി.എം (ഗോൾഡ്) പി. സക്കീർ, റീജ്യനൽ ഹെഡ് കെ.വി. രഞ്ജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. നടൻ സൂര്യയെ കാണാനും ഉദ്ഘാടനത്തിൽ പങ്കാളികളാകാനും വൻ ആരാധകനിരയും ഉപഭോക്താക്കളുമാണ് ചടങ്ങിലേക്ക് എത്തിയത്. ഇതിനൊപ്പം ഡിസ്കവറി ഗാർഡൻസിലെയും കറാമയിലെയും പുതിയ ഷോറൂമുകളും പ്രവർത്തനസജ്ജമായി.
യു.എ.ഇയുടെ പുരോഗമനപരമായ കാഴ്ചപ്പാടും ബിസിനസ് സൗഹൃദ അന്തരീക്ഷവുമാണ് ബ്രാൻഡിന്റെ സുസ്ഥിര വളർച്ചക്ക് കാരണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് അവിസ്മരണീയമായ അനുഭവവും ഉയർന്ന സുതാര്യതയും ഉറപ്പുനൽകി ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ജ്വല്ലറി ബ്രാൻഡായി മാറുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിലെ ഷോറൂമുകൾ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്നും, ഇവിടെയുള്ള താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ജ്വല്ലറി ഡെസ്റ്റിനേഷനുകളായി മാറുമെന്നും ഉറപ്പുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
വിശാലമായ ഡിസ്േപ്ല ഏരിയകൾ, സ്വർണം, വജ്രം, പ്ലാറ്റിനം, ബ്രൈഡൽ കളക്ഷനുകൾ എന്നിവക്ക് പുറമെ അൽ ഖുസൈസിലും കറാമയിലും പ്രത്യേക ‘ലക്സ് ലോഞ്ചു’കളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ എട്ടുവരെ യു.എ.ഇയിലെ എല്ലാ മലബാർ ഗോൾഡ് ഷോറൂമുകളിലും ഡയമണ്ട്, അമൂല്യ രത്നാഭരണങ്ങൾ എന്നിവ വാങ്ങുമ്പോൾ സൗജന്യ കാഷ് വൗച്ചറുകളും തിരഞ്ഞെടുത്ത ആഭരണങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ഫെസ്റ്റിവൽ ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.