ദുബൈ: ലുലു ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാമത് എഡിഷനിൽ തുടർച്ചയായ രണ്ടാം തവണയും ലുലു സെൻട്രൽ ലോജിസ്റ്റിക്സ് ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് അൽ ബർഷയെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലിം സമ്മാനങ്ങൾ വിതരണം ചെയ്തു.
ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും 33ഓളം ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഫൈനൽ മത്സരത്തിലെയും ടൂർണമെൻറിലെയും മികച്ച താരമായി സെൻട്രൽ ലോജിസ്റ്റിക്സിലെ നവീദിനെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.