യു.എ.ഇയിൽ സർക്കാർ ജീവനക്കാർക്ക്​ ബിസിനസ്​ തുടങ്ങാൻ ദീർഘ അവധി

ദുബൈ: യു.എ.ഇ പൗരൻമാരായ സർക്കാർ ജീവനക്കാർക്ക്​ ബിസിനസ്​ തുടങ്ങാൻ ഒരു വർഷത്തെ അവധി നൽകാൻ തീരുമാനം. കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ച അവധി നിർദേശം ജനുവരി രണ്ട്​ മുതൽ നടപ്പിൽ വരുമെന്ന്​ അധികൃതർ അറിയിച്ചു. സർക്കാർ ജോലി നഷ്ടപ്പെടുത്താതെ തന്നെ ഇമാറാത്തികൾക്ക്​ ബിസിനസ്​ ചെയ്യാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പുതിയ നയം. യു.എ.ഇയുടെ ‘പ്രോജക്ട്​ ഓഫ്​ ദ 50’യുടെ ഭാഗമായാണ്​ നടപടി. അവധിയെടുക്കുന്ന കാലത്ത്​ ശമ്പളത്തിന്‍റെ പകുതി ലഭിക്കും. ജീവനക്കാരൻ ജോലി ചെയ്യുന്ന ഫെഡറൽ ​അതോറിറ്റിയുടെ മേധാവിയാണ്​ അവധി അനുവദിക്കേണ്ടത്​. അവധിക്ക്​ ഇപ്പോൾ മുതൽ അപേക്ഷിച്ച്​ തുടങ്ങാം. യു.എ.ഇയുടെ പുതുസാധ്യതകളെ പ്രയോജനപ്പെടുത്താൻ സർക്കാർ ജീവനക്കാരെയും പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്​.

യു.എ.ഇ നേതൃത്വത്തിന്‍റെ ദീർഘവീക്ഷ​ണത്തോടെയുള്ള നടപടികളുടെ ഭാഗമാണിതെന്ന്​ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ്​ ഹ്യൂമൻ അതോറിറ്റി ആക്ടിങ്​ ഡയറക്ടർ ജനറൽ ലൈല ഉബൈദ് അൽ സുവൈദി പറഞ്ഞു. അവധിക്കായുള്ള മാനദണ്ഡങ്ങൾ തയാറാകുന്നുണ്ട്​. സാമ്പത്തിക കാര്യ മന്ത്രാലയം, മാനവ വിഭവശേഷി മ​ന്ത്രാലയം, ഫെഡറൽ അതോറിറ്റി എന്നിവയുമായി ​ചേർന്ന്​ വിശദമായ മാർഗ നിർദേശങ്ങൾ തയാറാക്കും. വ്യവസായം തുടങ്ങാൻ അവധി എടുക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കാനും സംരംഭക മേഖലയിൽ അവരെ പിന്തുണക്കാനും യു.എ.ഇ ഗവൺമെന്‍റ്​ പിന്തുണ നൽകും.

Tags:    
News Summary - Long leave for government employees to start business in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.