റാ​സ​ല്‍ഖൈ​മ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ഹാ​ര്‍വെ​സ്റ്റ് ഫെ​സ്റ്റി​വ​ല്‍ 2022 ലോ​ഗോ പ്ര​കാ​ശ​നം ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് നി​ര്‍വ​ഹി​ക്കു​ന്നു

'ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍' ലോഗോ പ്രകാശനം

റാസല്‍ഖൈമ: റാക് സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നവംബര്‍ 20ന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടനുബന്ധിച്ച പ്രചാരണ പരിപാടികളുടെ ലോഗോ പ്രകാശനം ഇടവക വികാരി ഫാ. സിറില്‍ വര്‍ഗീസ് നിര്‍വഹിച്ചു. ഗാനമേള, തട്ടുകടകള്‍ എന്നിവ ഉത്സവത്തോടനുബന്ധിച്ച് ഒരുക്കും. ജോബ് ഐ. ചാക്കോ, ബേബി തങ്കച്ചന്‍, രാജേഷ് ഫിലിപ്പ് എന്നിവര്‍ കണ്‍വീനര്‍മാരായി ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ കമ്മിറ്റി രൂപവത്കരിച്ചതായി ഫാ. സിറില്‍ വര്‍ഗീസ്, പള്ളി ഭാരവാഹികളായ സ്റ്റാന്‍ലി തോംസണ്‍, സജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Tags:    
News Summary - Logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.