ഇന്ത്യന്‍ ഇസ്​ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച സാഹിത്യ സദസ്സ്

സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

അബൂദബി: ഇന്ത്യന്‍ ഇസ്​ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം ‘കഥ പറയുമ്പോള്‍’ എന്ന പേരില്‍ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ഇസ്​ലാമിക് സെന്റര്‍ പ്രധാന വേദിയില്‍ അബൂദബി കെ.എം.സി.സി ഉപാധ്യക്ഷന്‍ അഷ്റഫ് പൊന്നാനി ഉദ്ഘാടനം നിര്‍വഹിച്ചു. കഥയുടെ മേഖലയിലും മറ്റും കഴിവ് തെളിയിക്കുകയും ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാവുകയും ചെയ്​ത, പുസ്തക രചയിതാക്കള്‍ കൂടിയായ മുസ്തഫ പെരുമ്പറമ്പത്ത്, ഹുസ്‌ന റാഫി, ഷംസ് വീട്ടില്‍ എന്നിവര്‍ സദസ്സിനോട് സംവദിച്ചു. പ്രവാസം മതിയാക്കി നാട്ടില്‍ പോകുന്ന സാഹിത്യവിഭാഗം, അക്ഷര ക്ലബ് അംഗം സക്കീര്‍ ഹുസൈന് ഉപഹാര സമര്‍പ്പണവും നടന്നു. കവിയും കലാകാരനുമായ അലി ചിറ്റയിലിന്റെ ആശ്രയം എന്ന കവിതയുടെ പോസ്റ്റര്‍ പ്രകാശനവും നടന്നു. ജാഫര്‍ തങ്ങള്‍, ഹംസക്കുട്ടി തൂമ്പില്‍, സലീം നടുത്തൊടി, അസ്മത്ത് സലീം, സാഹിത്യവിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്, മുത്തലിബ് അരയാലന്‍ സംസാരിച്ചു. എഴുത്തുകാരനും പുസ്തക രചയിതാവുമായ ജുബൈര്‍ വെള്ളാടത്ത് മോഡറേറ്ററായി. റിയാസ്, നൗഫല്‍ പേരാമ്പ്ര, മുബീന്‍, അഷറഫ് ഹസൈനാര്‍, അബ്ദുല്ല ഒറ്റത്തൈ, സമീര്‍ഷാ, സാലിം ഈശ്വരമംഗലം, ടി.എ. അഷറഫ് എന്നിവർ നേതൃത്വം നല്‍കി.

Tags:    
News Summary - Literary gathering organized in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.