Posted On
date_range Updated On
date_range യു.എ.ഇയിൽ നേരിയ ഭൂചലനം; പരിഭ്രാന്തി, നാശനഷ്ടമില്ല
ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച വൈകീട്ട് നാലിനു ശേഷം നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനം യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിെൻറ പ്രകമ്പനമാണ് യു.എ.ഇയിൽ അനുഭവപ്പെട്ടത്.
ദുബൈയിലടക്കം വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതോടെ വലിയ കെട്ടിടങ്ങളിൽനിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തിറങ്ങി. ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അപകടകരമായ സാഹചര്യമില്ലെന്ന് പിന്നീട് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.