ഫുജൈറയിൽ നേരിയ ഭൂചലനം

ഫുജൈറ: തിങ്കളാഴ്ച രാവിലെ ഫുജൈറയിൽ രണ്ടിടത്ത്​ നേരിയ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥ വകുപ്പ് (എൻ‌.സി‌.എം) അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം തിങ്കളാഴ്​ച പുലർച്ച 4.54ന് ദിബ്ബ അൽ ഫുജൈറയിൽ ആണ് രേഖപ്പെടുത്തിയത്. അഞ്ച്​ കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനമെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ്‌ ഫായിസ്, അഷ്‌റഫ്‌ അലി എന്നിവര്‍ അറിയിച്ചു. ചെറിയ ശബ്​ദത്തോടെ വീടിന്‍റെ ചുമരുകള്‍ നല്ല രീതിയില്‍ കുലുങ്ങിയതായി ഇവര്‍ പറഞ്ഞു. രണ്ടാമത്തേത്​ രാവിലെ 7.24നാണ്​ ഉണ്ടായത്​. റിച്ചർ സ്​കെയിലിൽ 2.3 രേഖപ്പെടുത്തി.

Tags:    
News Summary - Light earthquake shakes Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.