കൈത്താങ്ങായവർക്ക് നന്ദി പറഞ്ഞ് മലയാളി മെക്കാനിക്ക്
ദുബൈ: ദൈവം കാത്തു, റാശിദ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്ക് നന്ദി - അറ്റുപോയിട്ടും തുന്നിചേ ർക്കപ്പെട്ട ഇടതുകൈ ശ്രമകരമായി കൂപ്പിക്കൊണ്ട് ഫ്ലേറ്റിൻ ബേബി പറഞ്ഞു.
ജോലിക്കിടെ ല ിഫ്റ്റ് തകരാറായി കൈ അറ്റുപോയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദുബൈയിലെ എലവേറ് റർ (ലിഫ്റ്റ്) മെക്കാനിക്ക് തൃശൂർ സ്വദേശി ഫ്ലേറ്റിൻ ബേബി ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ്. അപകടത്തിൽ ലിഫ്റ്റിെൻറ ഇരുമ്പുപാളി വീണ് ഇടതുകൈ മുട്ടിന് താഴെ അറ്റുവീണിരുന്നു. പിന്നീട് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ തുന്നിച്ചേർക്കാനായത്.
ദുബൈയിൽ ഒരു ഹോട്ടലിൽ സെപ്റ്റംബർ 28നായിരുന്നു അപകടം. സൈറ്റിലുണ്ടായിരുന്നവർ ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അറ്റുപോയ കൈ കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ. ഹാമദ് ബദാവി, ഡോ. മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകീട്ട് തുടർ ശസ്ത്രക്രിയയും നടത്തി.
ഒക്ടോബർ 16ന് ആശുപത്രി വിട്ട ഫ്ലേറ്റിൻ കഴിഞ്ഞ മൂന്നാഴ്ചയായി ചെറിയ തോതിൽ കൈകൊണ്ട് വ്യായാമവും ചെയ്തുവരുന്നു. ഇനി 10 ദിവസം കൂടി കൈയിൽ പ്ലാസറ്റർ തുടരേണ്ടതുണ്ടെന്ന് ഡോ. ബദാവി പറഞ്ഞു. ഒരു വർഷത്തോളം ഫിസിയോ തെറപ്പി ഉൾപ്പെടെയുള്ള ചികിത്സ ചെയ്യുന്നതോടെ ഫ്ലേറ്റിന് കൈ പൂർവസ്ഥിതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.