സാങ്കൽപ്പിക കഥകൾ എല്ലായ്പ്പോഴും കുട്ടികൾക്കുവേണ്ടി എഴുതിത്തീർത്തവയാണ്. ആലിസിെൻറ അത്ഭുതലോകവും നാവികനായ സിന്ദ്ബാദിെൻറ കഥകളും കള്ളം പറയുമ്പോൾ മൂക്ക് നീണ്ടു വരുന്ന പിനോക്യോ എന്ന ചങ്ങാതിയുമെല്ലാം കുട്ടിക്കൂട്ടുകാർക്ക് എന്നും പ്രിയപ്പെട്ടവരാണ്. ഇങ്ങനെയുള്ള സാങ്കൽപ്പിക കഥകളിലെ ചങ്ങാതിമാരും അത്രയും മനോഹരമായ ലോകവുമെല്ലാം ഈ ഭൂമിയിലുണ്ടെന്ന് പറഞ്ഞാലോ. വിശ്വസിക്കാൻ പ്രയാസമാവുമല്ലേ! എന്നാൽ അങ്ങനെ ഒരിടം ബ്രിട്ടീഷ് കൊളമ്പിയയിലെ മലക്വ എന്ന പ്രദേശത്തുണ്ട്.
1950 കളിൽ ഡോറിസ് എന്ന വ്യക്തിയും അവളുടെ ചങ്ങാതിയായ എണസ്റ്റ് നിധമും മുൻകൈയെടുത്ത് നിറയെ മരങ്ങൾ നിറഞ്ഞ പ്രദേശത്ത് സാങ്കൽപിക കഥകളിലെ കഥാപാത്രങ്ങളെയും കൊട്ടാരങ്ങളെയും മറ്റു വസ്തുക്കളെയും നിർമ്മിച്ചെടുത്തു.1960 കാലഘട്ടമായതോടെ ഈ പ്രദേശത്തെ ലോകം അറിയാനും ഇഷ്ടപ്പെടാനും തുടങ്ങി. സാങ്കൽപിക കഥകളെയും കഥാപാത്രങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന കുട്ടികളും മുതിർന്നവരും ഇവിടുത്തെ പതിവ് കാഴ്ചക്കാരായി. ഒന്നര മണിക്കൂറോളം നടന്നു കാണാവുന്ന കാഴ്ചകൾ മനോഹരമായ ഈ വനത്തിലുണ്ട്. നാല്പത് ഏക്കറിലായി പരന്നു കിടക്കുന്ന ഇവിടെ വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള കോട്ടകൾ അവയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന തടവറകൾ, ഭീമാകാരമായ കൂണുകൾ നഴ്‌സറിപ്പാട്ടുകളിലെ പ്രധാനിയായ മേരിയും അവളുടെ ആട്ടിൻകുട്ടിയും കുട്ടികൾക്ക് ഏറെ പ്രിയമുള്ള സ്‌നോവൈറ്റുമെല്ലാം മനോഹരമായ ഈ കാടുകളിൽ നില കൊള്ളുന്നു.
ആഴ്ചയിൽ ഏഴു ദിവസവും നിങ്ങൾക്കവിടം സന്ദർശിക്കാവുന്നതാണ്. സാധാരണഗതിയിൽ ഒൻപത് മുതൽ അഞ്ച് വരെയാണ് പ്രവൃത്തി സമയം. രണ്ട് വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് info@enchantedforestbc.com എന്ന പേജ് സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.