‘ലിസ് സൂപ്പർ ഷോപ്പർ സെയിൽ’ നാളെ സമാപിക്കും

ഷാർജ: തകർപ്പൻ ഓഫറുകളുമായി ഷോപ്പിങ്​ പ്രേമികളുടെ മനം കവർന്ന​ 'ലിസ് - ദി സൂപ്പർ ഷോപ്പർ സെയിൽ' ഷാർജ എക്‌സ്‌പോ സെന്ററിൽ നാളെ സമാപിക്കും. ജൂൺ 25 മുതൽ അവിശ്വസനീയമായ വിലക്കുറവിന്‍റെ പുതുലോകം ഉപഭോക്​താക്കൾക്കു മുമ്പിൽ തുറന്നിട്ടാണ്​ ലിസ്​ സൂപ്പർ ഷോപ്പർ സെയിൽ മുന്നേറുന്നത്​. ഇതിനകം ആയിരക്കണക്കിന്​ ഉപഭോക്​താക്കളാണ്​ എക്‌സ്‌പോ സെന്ററിലെ 4, 6 നമ്പർ എക്‌സിബിഷൻ ഹാളുകളിലായി നടക്കുന്ന വമ്പൻ ഷോപ്പിങ്​ മേള സന്ദർശിക്കാനെത്തിയത്​. ദിവസവും രാവിലെ 11.00 മണി മുതൽ രാത്രി 11.00 മണി വരെ നടക്കുന്ന ‘ലിസ്​ സൂപ്പർ ഷോപ്പർ സെയിൽ’ ജുലൈ അഞ്ചിന്​ സമാപിക്കാനിരിക്കേ, അവധിക്കാലത്ത്​ കുടുംബവുമൊത്തുള്ള ഷോപ്പിങ്ങിന്‍റെ സുവർണാവസരമാണ്​ മേള ഒരുക്കുന്നത്​.

മുതിർന്നവർക്ക് അഞ്ചുദിർഹമാണ് മേളയിലേക്കുള്ള പ്രവേശന ഫീസ്. വേനലവധി തുടങ്ങിക്കഴിഞ്ഞിരിക്കേ, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മേളയിൽ പ്രവേശനം സൗജന്യമാണ്. കൂടാതെ, മേളക്കെത്തുന്നവർക്കായി എക്‌സ്‌പോ സെന്ററിൽ വിശാലമായ സൗജന്യ പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്.

സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ്​ ​ ‘ലിസ്​ സൂപ്പർ ഷോപ്പർ സെയിലി’ന്‍റെ മുഖ്യ ആകർഷണം. കുഞ്ഞുങ്ങൾക്ക്​ അഞ്ചു ദിർഹം മുതലുള്ള മനോഹരമായ കുഞ്ഞുടുപ്പുകൾ മുതൽ ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളുടെ പേരുകേട്ട നിരവധി ഉൽപന്നങ്ങൾ ഒരു മേൽക്കൂരക്ക്​ കീഴിൽ അണിനിരത്തുകയാണ്​ ലിസ്​ മേള.

വസ്ത്രങ്ങൾ മുതൽ അത്യാധുനിക ലൈഫ്‌സ്റ്റൈൽ ഉൽപന്നങ്ങൾ വരെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാൻ ലിസ്​ മേളകൾ നൽകുന്ന സുവർണാവസരം അതിന്‍റെ ഏറ്റവും മികച്ച ആകർഷണീയതയിലാണ്​ ഷാർജ എക്‌സ്‌പോ സെന്‍ററിൽ അനുഭവവേദ്യമാകുന്നത്​.

ലോകത്തെ മുൻനിര ബ്രാൻഡുകളിൽ പലതും മേളയിൽ വിലക്കുറവോടെ സ്വന്തമാക്കാം. ജിയോർഡാനോയുടെ ഫാഷൻ വസ്ത്രങ്ങൾ 19 ദിർഹം മുതൽ ലഭ്യമാണ്. അമേരിക്കൻ ഈഗിൾ, സ്കെച്ചേഴ്സ്, ബേബി ഷോപ്പ് , മാക്സ്, സ്പ്ലാഷ്, എൽ.സി വൈകീക്കി തുടങ്ങി അമ്പതിലധികം അന്താരാഷ്ട്ര ബ്രാൻഡുകളാണ് മേളയിൽ പങ്കാളികളാവുന്നത്. പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളായ അപ്പാരൽ ഗ്രൂപ്പ്, ലാൻഡ്മാർക്ക് റീട്ടെയിൽ എന്നിവയുമായി സഹകരിച്ച് 'ലിസ് എക്‌സിബിഷൻ' ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Lees Super Shopper Sale' concludes tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.