കെ.എം.സി.സി അബു ഹൈൽ ആസ്ഥാനത്തു ദുബൈ കെ.എം.സി.സി വനിതാ വിങ് ഫാത്തിമ തഹ്ലിയയുടെ വിജയത്തിൽ സംഘടിപ്പിച്ച ആഘോഷം
ലീഗിന് ആദ്യ വനിത എം.എൽ.എ; വനിത കെ.എം.സി.സി വിജയാഘോഷം
ദുബൈ: മുസ്‌ലിം ലീഗിൽ നിന്ന് ആദ്യ വനിതാ എം.എൽ.എ ഉണ്ടായതിലുള്ള സന്തോഷവും ആഹ്ലാദവും പങ്കുവെച്ച് വനിതാ കെ.എം.സി.സി ദുബൈയിൽ വിജയാഘോഷം നടത്തി. എല്ലാ വർഗീയ പ്രചാരണങ്ങളെയും നേരിട്ട് പേരാമ്പ്രയിൽ വെന്നിക്കൊടി പാറിച്ച ഫാത്തിമ തഹ്‌ലിയയാണ് മുസ്‌ലിം ലീഗിന്‍റെ ആദ്യ വനിത എം.എൽ.എ. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പച്ച നിറത്തിലുള്ള ലഡു വിതരണം ചെയ്തും കേക്ക് മുറിച്ചും പ്രവർത്തകർ സന്തോഷം പങ്കിട്ടു.
ആക്ടിങ് പ്രസിഡന്‍റ് റാബിയ സത്താർ അധ്യക്ഷത വഹിച്ചു. അഡ്വ. നാസിയ ഷബീർ, സറീന ഇസ്മായിൽ, സുഹറാബി മനാഫ്, ഹൈറുന്നിസ മുനീർ, റാബിയ ബഷീർ, നെബു ഹംസു, സജിത ഫൈസൽ, സൈത്തൂൺ സൈഫു ,സക്കീന മൊയ്‌തീൻ, സഹീറ നൗഫൽ, ഫായിസ നാസർ എന്നിവർ സംസാരിച്ചു. ജില്ലാ, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി റീന സലീം സ്വാഗതവും ട്രഷറർ നജ്മ സാജിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.