ദുബൈ നാദ്​ അൽ ശിബ ഗ്രാൻഡ്​ മസ്​ജിദിൽനിന്ന്​ ഈദ്​​ നമസ്​കാരം കഴിഞ്ഞ്​ ഇറങ്ങുന്നവർ

ഈദ്​ നാളിൽ ഒന്നിച്ച്​, പ്രാർഥനയോടെ നേതൃത്വം

അബൂദബി: ഈദുൽ അദ്ഹ നാളിൽ സുപ്രീം കൗൺസിൽ അംഗങ്ങളും എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ. തങ്ങളുടെ ആശംസകളും ക്ഷേമാന്വേഷണവും പരസ്​പരം കൈമാറിയ അവർ, യു.എ.ഇക്കും അവിടുത്തെ ജനങ്ങൾക്കും സുരക്ഷയും സ്ഥിരതയും സമൃദ്ധിയും നിലനിൽക്കാനായി പ്രാർഥിച്ചു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്​തൂം, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ്​ സൗദ് ബിൻ റാഷിദ് ആൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സഊദ് ബിൻ സഖർ ആൽ ഖാസിമി എന്നിവരെ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ്​ മൻസൂർ ബിൻ സായിദ് ആൽ നഹ്​യാന്റെ സാന്നിധ്യത്തിൽ യു.എ.ഇ പ്രസിഡന്റ് സ്വീകരിച്ചു.

അബൂദബി കിരീടാവകാശി ശൈഖ്​ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്റെ സാന്നിധ്യത്തിൽ യു.എ.ഇ പ്രസിഡന്റിന് പെരുന്നാൾ ആശംസകൾ നേരാൻ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്​തൂം, ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി, അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് ആൽ നുഐമി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി, ഉമ്മുൽ ഖുവൈൻ കിരീടാവകാശി ശൈഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് ആൽ മുഅല്ല, റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ ആൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി എന്നിവരും എത്തിയിരുന്നു.

ഈദ്​ വേളയിൽ നേതാക്കൾ പരസ്പരം സൗഹൃദ സംഭാഷണങ്ങൾ നടത്തി. യു.എ.ഇയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു. യു.എ.ഇ പ്രസിഡന്റിന്റെ നേതൃത്വത്തിലും ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെയും രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് നേതാക്കൾ ആശംസിച്ചു.

ശൈഖ് സെയ്ഫ് ബിൻ മുഹമ്മദ് ആൽ നഹ്​യാൻ, ശൈഖ് സുരൂർ ബിൻ മുഹമ്മദ് ആൽ നഹ്​യാൻ, സായിദ് ഫോർ ഗുഡ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് നഹ്​യാൻ ബിൻ സായിദ് ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്​യാൻ, ശൈഖ് ഹമദ് ബിൻ സായിദ് ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ എച്ച്.എച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്​യാൻ, സായിദ് ഫോർ ഗുഡ് ഫൗണ്ടേഷൻ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ ഉമർ ബിൻ സായിദ് ആൽ നഹ്​യാൻ, സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ശൈഖ്​ ഖാലിദ് ബിൻ സായിദ് ആൽ നഹ്​യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേശകൻ ശൈഖ്​ ഡോ. സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്​യാൻ, വികസന, രക്തസാക്ഷി കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, പ്രത്യേക കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, ശൈഖ്​ സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, സഹവർത്തിത്വ മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേശകൻ ശൈഖ്​ മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്​യാൻ എന്നിവരും നിരവധി ശൈഖുമാരും ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടാതെ, യു.എ.ഇയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പൗരന്മാർ, രാജ്യത്തെ അതിഥികൾ എന്നിവർ ഉൾപ്പെടെയുള്ള ആശംസകരെയും ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ സ്വീകരിച്ചു.

Tags:    
News Summary - Leadership together and with prayer on Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.