ഹക്​സറ്റർ പ്രൊഡക്ഷൻ ഉദ്​ഘാടന ചടങ്ങിൽ അണിയറപ്രവർത്തകർ അഥിതികളോടൊപ്പം

പരിസ്​ഥിതി സൗഹൃദ ലക്ഷ്യങ്ങളുമായി 'ഹക്​സറ്റർ പ്രൊഡക്ഷ'ന്​ തുടക്കമായി

ദുബൈ: പരിസ്​ഥിതി സൗഹൃദ നിലപാടിലൂന്നി മലയാളികളുടെ മുൻകൈയിൽ ദുബൈയിൽ 'ഹക്​സറ്റർ പ്രൊഡക്ഷ'ന്​ തുടക്കമായി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്​മയിൽ പിറന്ന പ്രൊഡക്ഷൻ ഹൗസിന്​ നേതൃത്വം നൽകുന്നത്​ 'കുറുപ്പ്​' സിനിമയുടെ സംവിധായകൻ ശ്രീനാഥ്​ രാജേന്ദ്രനാണ്​.

ലോകത്ത്​ പരിസ്​ഥിതിക്ക്​ എതിരായി നടക്കുന്ന കയ്യേറ്റങ്ങൾക്കെതിരെ തങ്ങളാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ കാർബൺ നെഗറ്റീവ്​ പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച്​ ചിന്തിച്ചതെന്ന്​ ശ്രീനാഥ്​ രാജേന്ദ്രൻ സംരഭത്തി​െൻറ ഉദളഘാടന ചടങ്ങിൽ വിശദീകരിച്ചു. സിനിമ-മീഡിയ പ്രൊഡക്ഷ​െൻറ വിവിധ ഘട്ടങ്ങളിൽ പരിസ്​ഥതി സൗഹൃദമായ നിലപാട്​ സ്വീകരിക്കുന്ന നയം സ്വീകരിക്കുമെന്നും പ്രതിബന്ധങ്ങളെ അതിജയിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിൽ നടന്ന ഉദ്​ഘാടന ചടങ്ങ്​ പൂർണമായും പരിസ്​ഥിതി സൗഹൃദപരമായിരുന്നു.

മാധ്യമങ്ങളുടെയും സിനിമയുടെയും ഭാവി വികസിക്കുന്ന സാങ്കേതികവിദ്യയിലും ഉൽപ്പാദന നിലവാരത്തി​െൻറ കൃത്യതയിലുമാണെന്ന് ഹക്​സ്​റ്റർ വിശ്വസിക്കുന്നതായും, അതിനാൽ'കുറച്ച് കോർപ്പറേറ്റ്, കൂടുതൽ മനുഷ്യൻ' എന്നതിന് ഊന്നൽ നൽകുന്നതായിരിക്കും സംരംഭമെന്നും ഭാരവാഹികൾ വ്യക്​തമാക്കി. ചടങ്ങിൽ ശൈഖ്​ മാജിദ്​ റാശിദ്​ അബ്​ദുല്ല അൽ മുഅല്ല, സോഹൻ റോയ്​, ഡോ. ബൂ അബ്​ദുല്ല, ഉന്നത സർക്കാർ ഉദ്യോഗസ്​ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായി.

Tags:    
News Summary - Launched huckster Production with eco-friendly goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.