ജബൽ അലിയിലെ പ്ലാസ്​റ്റിക്​ ഫാക്​ടറിയിലുണ്ടായ തീപിടിത്തം അണയ്​ക്കുന്ന അഗ്​നിശമന സേനാംഗങ്ങൾ

ജബൽ അലിയിലെ പ്ലാസ്​റ്റിക്​ ഫാക്​ടറിയിൽ വൻ തീപിടിത്തം

ദുബൈ: എമിറേറ്റിലെ ജബൽ അലി പ്രദേശത്ത്​ വൻ തീപിടിത്തം. ബുധനാഴ്​ച ഉച്ചക്ക്​ ശേഷം പ്ലാസ്​റ്റിക്​ ഫാക്​ടറിയിലാണ്​ തീപിടിത്തമുണ്ടായത്​. അകത്തുള്ളവരെ അപകടമുണ്ടായ ഉടൻ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കില്ല. അഗ്​നിശമന സേനാവിഭാഗം സ്​ഥലത്തെത്തി അരമണിക്കൂറിനകം തീയണച്ചു.

പ്ലാസ്​റ്റിക്​ കത്തിയതിനെ തുടർന്ന്​ പ്രദേശത്ത്​ ദീർഘനേരം കറുത്ത പുക നിറഞ്ഞു. സിവിൽ ഡിഫൻസ്​ വിഭാഗത്തി​െൻറ അതിവേഗ രക്ഷാപ്രവർത്തനം കാരണം തീ മറ്റിടങ്ങളിലേക്ക്​ പടർന്നില്ല. കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല. വേനൽക്കാലത്ത്​ രാജ്യത്ത്​ തീപടരുന്നത്​ വർധിക്കാറുണ്ട്​. എന്നാൽ, ശക്​തമായ സുരക്ഷ-പ്രതിരോധ സംവിധാനങ്ങൾ നിലവിലുള്ളതിനാൽ ഈ വർഷം തീപിടിത്തങ്ങൾ കുറഞ്ഞു.

Tags:    
News Summary - Large fire breaks out at a plastic factory in Jebel Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.