റിഹിൻ അനീഷ്.
ഷാർജ: രാജ്യത്തെ ക്രൈസ്തവ സഭകളുടെ സംയുക്ത സ്ഥാപനമായ യൂനിയൻ ചർച്ച് ചെയർമാനായി ഐ.പി.സി ഷാർജ സഭാംഗം മല്ലപ്പള്ളി മാളിയേക്കൽ ലാൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ദീർഘ കാലമായി യൂനിയൻ ചർച്ച് മാനേജിങ് കമ്മിറ്റിയംഗമായ ഇദ്ദേഹം ചെയർമാൻ, സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ പ്രസിഡന്‍റാണ്.രാജത്തെ പ്രമുഖ സഭകളുടെ സംയുക്ത സംരംഭമായ ഷാർജ യൂനിയൻ ചർച്ചിൽ അൻപതിലധികം സഭാവിഭാഗങ്ങളുടെ ആരാധനായോഗങ്ങൾ നടന്നുവരുന്നു. ഐ.പി.സി, യാക്കോബായ ക്‌നാനായ, പെന്തേക്കാസ്തു മിഷൻ, ഷാർജ ബ്രദറൺ അസംബ്ലി, ബിലീവേഴ്‌സ് ബ്രദറൺ അസംബ്ലി, ചർച്ച് ഓഫ് ഗോഡ്, ഷാർജ പെന്തേക്കാസ്ത് അസംബ്ലി, അജ്മാൻ ബ്രദറൺ അസംബ്ലി, അസംബ്ലീസ് ഓഫ് ഗോഡ് എന്നിവരാണു യൂനിയൻ ചർച്ചിലെ സ്ഥിരാംഗസഭകൾ.
ബ്രദർ അലക്‌സ് ബേബിയാണു സെക്രട്ടറി. ബ്രദർ ജോസ് കെ. (വൈസ് ചയർമാൻ), ബ്രദർ സാംകുട്ടി മാത്യു (ട്രഷറർ), ബ്രദർ ജെയ്‌സൻ ജോസഫ് (ഇന്‍റേണൽ ഓഡിറ്റർ) എന്നിവരാണു മറ്റു പ്രധാന ഭാരവാഹികൾ. സംഘാടകനും എഴുത്തുകാരനുമായ ലാൽ മാത്യു എഡിൻബർഗിലെ ഹെറിയറ്റ് വാട്ട് സർവകലാശാലയിൽനിന്നു ബിരുദാനന്തരബിരുദം നേടി ആർക്കിടെക്ചറൽ കൺസൾറ്റന്‍റായി ജോലിചെയ്യുന്നു. ഭാര്യ: പ്രഫ. സൂസൻ ലാൽ. മക്കൾ: ഡോ. സ്‌നേഹ, ശ്രുതി. മരുമകൻ: ഡോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.