അബൂദബി: ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി രണ്ട് തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ചു. മുസഫ, ഇൻഡസ്ട്രിയൽ സിറ്റി െഎകാഡ് ^2 എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. തൊഴിലാളികൾക്ക് ഒരുക്കിയ സൗകര്യങ്ങളെയും സേവനങ്ങളെയും സൂരി പ്രശംസിച്ചു.
സന്ദർശനത്തിനിടെ ഇന്ത്യൻ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സൂരി സംസാരിച്ചു. മികവുറ്റ രീതിയിലാണ് ഇൗ രണ്ട് താമസ സമുച്ചയങ്ങളുടെയും നിർമാണവും നടത്തിപ്പുമെന്ന് സൂരി പറഞ്ഞു.
എല്ലാറ്റിലുമുള്ള നിലവാരം എടുത്തുപറയേണ്ടതാണ്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം മുമ്പുള്ളതിനേക്കാൾ ശക്തമാണ്. അത്ഭുതകരമായ ഇൗ രാജ്യത്തിെൻറ നിർമിതിയിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. യു.എ.ഇയിലെ ജോലിയിൽനിന്നുള്ള ശമ്പളത്തെ ആശ്രയിച്ചാണ് ഇന്ത്യൻ തൊഴിലാളികൾ ജീവിക്കുന്നത്. ഇരു രാഷ്ട്രങ്ങളുടെയും വിജയം ഉറപ്പാക്കുന്നതിന് തുടർ സംഭാഷണങ്ങളിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ എംബസിയുടെ സേവനങ്ങളെ കുറിച്ച് തൊഴിലാളികളോട് വിശദീകരിച്ചു. സൂരിയും ദിനേശ്കുമാറും തൊഴിലാളികളുടെ അനുഭവങ്ങൾ അറിയാൻ പലരുമായും വ്യക്തിപരമായി സംസാരിച്ചു. പ്രത്യേക സാമ്പത്തിക മേഖല ഉന്നത കോർപറേഷൻ ഡയറക്ടർ ജനറൽ സഇൗദ് ഇൗസ ആൽ ഖെയ്ലിയും ഇവരോടൊപ്പമുണ്ടായിരുന്നു. 25,000 പേർക്ക് ഉൾക്കൊള്ളാവുന്ന വിധം 43 നിലകളിലായാണ് തൊഴിലാളി ഗ്രാമത്തിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് സഇൗദ് ഇൗസ ആൽ ഖെയ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.