തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വിസ പുതുക്കാൻ മെഡിക്കൽ പരിശോധന വേണ്ട

ദുബൈ: തൊഴിലാളികളുടെ വിസ പുതുക്കുന്നതിന്​ അതീവ ഉദാര നയവുമായി യു.എ.ഇ. രാജ്യത്തെ സ്​ഥാപനങ്ങളിലെ തൊഴിലാളികളുടെ യും വീട്ടുജോലിക്കാരുടെയും കാലാവധി തീർന്ന വിസകൾ മെഡിക്കൽ പരിശോധന പോലും കൂടാതെ താനേ പുതുക്കി നൽകുവാനാണ്​ തീ രുമാനം. ഇതിനുള്ള ഫീസ്​ ഒാൺലൈൻ വഴി അടക്കാനാവും.

ജനങ്ങൾ പുറത്തിറങ്ങുകയും ഇടകലരുകയും ചെയ്യുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുവാൻ ലക്ഷ്യമിട്ടാണ്​ ഇൗ നടപടി. തൊഴിലാളികൾ വിസ പുതുക്കുവാനായി മെഡിക്കൽ ഫിറ്റ്​നസ്​ സ​െൻററുക​ളിൽ പോകേണ്ടതില്ല. ഫിറ്റ്​നസ്​ സ​െൻററുകളും വിസ സേവനങ്ങൾ നൽകുന്ന ആമർ സ​െൻററുകളും അടച്ചിട്ടിരിക്കുകയുമാണ്​.

മാനവ ശേഷി സ്വദേശിവത്​കരണ മന്ത്രാലയം, ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ​െഎഡൻറിറ്റി ആൻറ്​ സിറ്റിസൺഷിപ്പ്​ എന്നിവയുടെ സംയുക്​ത ആലോചക്ക്​ ശേഷം ബുധനാഴ്​ച അർധരാത്രിയാണ്​ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്​. ഏതെങ്കിലുമൊരു തൊഴിലാളിക്ക്​ കൊറോണ ബാധ സംശയിക്കുകയോ രോഗബാധിതരുമായി സമ്പർക്കം കണ്ടെത്തുകയോ ചെയ്​താൽ അധികാരികളെ വിവരമറിയിക്കണമെന്നും കർശനമായി നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - Labour and Household Visa-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.