നവാസ്


കുറ്റ്യാടി സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷാർജയിൽ നിര്യാതനായി. ചെറിയകുമ്പളം ആർ.പി. നവാസാണ് (50) മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഷാർജ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ഷാർജയിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ: ഹസീന. മക്കൾ: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്​വിൻ.

Tags:    
News Summary - Kuttiadi native dies in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.