കേരളോത്സവത്തിൽ ഒന്നാം സമ്മാനം ലഭിച്ച നിസ്സാൻ മാഗ്‌നൈറ്റ് കാറിന്‍റെ താക്കോൽ കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ടി.കെ. മനോജിൽ നിന്നും സി.ജി. ശിവകുമാർ സ്വീകരിക്കുന്നു
അബൂദബി: കേരള സോഷ്യൽ സെന്‍റർ മൂന്നു ദിവസങ്ങളിലായി നടത്തി വന്ന കേരളോത്സവത്തിനു വർണാഭമായ പരിസമാപ്തി. അൽ മസൂദ് ഓട്ടോമൊബൈൽസ് പ്രതിനിധി ഓല കോസ്ത കേരളോത്സവം ഉദ്‌ഘാടനം ചെയ്തു.
പ്രസിഡന്‍റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ എ.കെ. ബീരാൻകുട്ടി, അബൂദബി മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കൽ, ജമിനി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഗണേശ് ബാബു, ബോട്ടിം ഓഫ്‌ലൈൻ ആക്ടിവേഷൻ മാനേജർ രവി തങ്കപ്പൻ, പവർ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ രാജൻ, പ്യുർ ആയുർവേദിക് മാനേജിങ് ഡയറക്ടർ രജീഷ്, വിൻസ്‌മേര പ്രതിനിധി അരുൺ, ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് കെ.വി ബഷീർ, യുവകലാസാഹിതി പ്രസിഡന്‍റ് രാകേഷ്, ഫ്രണ്ട്സ് എ.ഡി.എം.സ് പ്രസിഡന്‍റ് ഗഫൂർ എടപ്പാൾ എന്നിവർ സംബന്ധിച്ചു.
കേരളോത്സവത്തിലേക്കുള്ള പ്രവേശന കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ നിസ്സാൻ മാഗ്‌നൈറ്റ് കാർ കോട്ടയം പൊൻകുന്നം സ്വദേശി അനൂജ ശിവകുമാറിന് ലഭിച്ചു. രണ്ടാം സമ്മാനമായി അഞ്ച് പേർക്ക് 10 ഗ്രാം സ്വർണം ഉൾപ്പെടെ നൂറ്റിനാല് വിജയികളെയാണ് തിരഞ്ഞെടുത്തത്.
നിസ്സാൻ മാഗ്‌നൈറ്റ് കാറിന്‍റെ താക്കോൽ പ്രസിഡന്‍റ് ടി.കെ മനോജ് സി.ജി ശിവകുമാറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.