കെ.പി. കാസിം ഹാജിക്ക് ‘പാസ്’ നൽകിയ യാത്രയയപ്പ്‌

കെ.പി. കാസിം ഹാജിക്ക് യാത്രയയപ്പ്‌ നൽകി

ഷാർജ: 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കെ.പി. കാസിം ഹാജിക്ക്‌ പ്രവാസി അസോസിയേഷൻ ശാന്തിനഗർ (പാസ്​) യാത്രയയപ്പ്‌ നൽകി. ജീവകാരുണ്യ പ്രവർത്തനരംഗത്ത്‌ സജീവമായ കാസിംക്കയുടെ സേവനം ഇനി നാട്ടിൽ ലഭ്യമാവുന്നു എന്നുള്ളത് സന്തോഷകരമാണെന്ന് ഉദ്​ഘാടനം നിർവഹിച്ച ടി. മുഹമ്മദ് വേളം പറഞ്ഞു.

ജി.സി.സിയിൽനിന്നും നാട്ടിൽനിന്നുമായി പ്രമുഖർ ഉൾ​െപ്പടെ നൂറോളം പേർ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു. പാസ് പ്രസിഡൻറ്​ ഇഖ്ബാൽ പി.എം. വേളം അധ്യക്ഷത വഹിച്ചു. കെ.കെ. റഫീക്ക് സ്വാഗതം പറഞ്ഞു. അഷ്റഫ് വരിക്കോളി ഉപഹാരം കൈമാറി. സാദിഖ് ഊരള്ളൂർ, അലി മാസ്​റ്റർ, ഫാറൂഖ് എം, ജമാൽ ഹാജി കൊളക്കണ്ടം, ജാഫർ ചോയിമടം, ബഷീർ കൊളക്കണ്ടം, ജാഫർ വി.പി, നാസർ വരിക്കോളി എന്നിവർ സംസാരിച്ചു. എം. അൻവർ അലി നന്ദിയും പ്രാർഥനയും നിർവഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.