ദുബൈ: പൊതുജനങ്ങള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്തുന്നതിന് പ്രത്യേക കേന്ദ്രം ദുബൈ യിൽ തുടങ്ങി. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ ദുബൈ അൽ നാസർ ക്ലബിലാണ് പരിശോധ ന കേന്ദ്രമൊരുക്കിയിട്ടുള്ളത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് 6.30വരെയാണ് പ്രവർത്തന സമ യം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി സേവനം ലഭിക്കും. വാഹനത്തിലിരുന്നുതന്നെ അഞ്ചു മിനിറ്റുകൊണ്ട് പരിശോധന പൂർത്തിയാക്കുന്ന സംവിധാനമാണ് കേന്ദ്രത്തിലുള്ളത്. മുൻകൂട്ടി അപ്പോയ്ൻമെൻറ് എടുത്തശേഷം മാത്രമേ പരിശോധന നടത്താൻകഴിയൂ. ഇതിനായി ദുബൈ ഹെൽത്ത് അതോറിറ്റി കാൾ സെൻററുമായി 800342 എന്ന നമ്പറിൽ ബന്ധപ്പെടാം. തുടർന്ന് വിളിക്കുന്ന മൊബൈലിലേക്ക് ഡി.എച്ച്.എ ഒരു സന്ദേശമയക്കും. ലഭിച്ച സന്ദേശവും എമിറേറ്റ്സ് ഐഡിയുമായി കേന്ദ്രത്തിലെത്തിയാൽ എളുപ്പത്തിൽ പരിശോധന പൂർത്തിയാക്കാം.
കോവിഡ് ലക്ഷണം ഉള്ളവർ, മുതിർന്നവർ, ഗർഭിണികൾ, നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർ എന്നിവർക്ക് പരിശോധനകേന്ദ്രത്തിൽ മുൻഗണന ലഭിക്കും.
പരിശോധനക്കായി വാഹനത്തില്‍നിന്ന് പുറത്തിറങ്ങേണ്ട കാര്യമില്ല. ആരോഗ്യപ്രവര്‍ത്തകര്‍ അടുത്തെത്തി ശരീേരാഷ്മാവ് പരിശോധിക്കും.
അഞ്ചു മിനിറ്റിനുള്ളില്‍ പരിശോധനയും പൂര്‍ത്തിയാക്കും. 48 മണിക്കൂറിനകം പരിശോധഫലവും കിട്ടും. ഡി.എച്ച്.എ ആപ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ ലാബ് റിസല്‍ട്ടിലും തുടര്‍ന്ന് പേഷ്യൻറ് സർവിസ് എന്ന ലിങ്കിലും ക്ലിക്ക് ചെയ്താല്‍ ഫലം അറിയാനാകും. മുൻകൂർ അനുമതി വാങ്ങിയ ശേഷമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫേസ് മാസ്ക് ധരിക്കണം. പരിശോധനക്ക് പുറത്തിറങ്ങുന്നവര്‍ മൊബൈലിലെ ഡി.എച്ച്.എയുടെ സന്ദേശം കാണിച്ചാല്‍ മതി. റഡാറില്‍ കുടുങ്ങിയുള്ള പിഴയില്‍നിന്നും പിന്നീട് ഇളവുലഭിക്കും. ഫലം പോസിറ്റിവാണെങ്കിലും ആശങ്കപ്പെടേണ്ടതില്ല. സ്വയം സമ്പർക്കവിലക്കിൽ കഴിയുകതന്നെയാണ് ആദ്യം ചെയ്യേണ്ടത്. പോസിറ്റിവ് ഫലം ലഭിച്ചവരെ ഉടൻതന്നെ ഡി.എച്ച്.എയിൽനിന്ന് ബന്ധപ്പെടും. 24 മണിക്കൂറിനുള്ളിൽ ഡി.എച്ച്.എയിൽനിന്ന് കാൾ വന്നില്ലെങ്കിൽ മുമ്പ് ഡയൽചെയ്ത നമ്പറിൽ വിളിക്കുക. വളരെ വേഗത്തിൽതന്നെ തുടർനടപടികൾ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ഡി.എച്ച്.എ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.